HOME
DETAILS

ഇഡിയുടെ കുരുക്കിൽ മിന്ത്ര: 1,654 കോടിയുടെ നിയമലംഘന കേസ് 

  
Web Desk
July 23 2025 | 13:07 PM

EDs Trap for Myntra Rs 1654 Crore Legal Violation Case

 

ബെംഗളൂരു: ഇന്ത്യൻ ഫാഷൻ ഇ-കൊമേഴ്‌സ് ഭീമനായ മിന്ത്രയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും ഡയറക്ടർമാർക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ്. വിദേശനാണ്യ വിനിമയ നിയമങ്ങൾ (എഫ്ഡിഐ) ലംഘിച്ചതിന് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. 1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം 1,654.35 കോടി രൂപയുടെ നിയമലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ.

മിന്ത്ര ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡും അനുബന്ധ കമ്പനികളും മൾട്ടി-ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗിൽ (എംബിആർടി) ഏർപ്പെട്ടിരിക്കെ, 'ഹോൾസെയിൽ ക്യാഷ് & കാരി' മോഡലിന്റെ മറവിൽ പ്രവർത്തിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എഫ്ഡിഐ നയത്തിന്റെ വ്യക്തമായ ലംഘനമാണ് ഇതെന്ന് അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. മിന്ത്രയുടെ വിൽപ്പനയുടെ ഭൂരിഭാഗവും അതേ കോർപ്പറേറ്റ് ഗ്രൂപ്പിലെ മെസ്സേഴ്സ് വെക്ടർ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് നടന്നത്. തുടർന്ന് വെക്ടർ ഈ സാധനങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വിറ്റു.

എഫ്ഡിഐ നിയന്ത്രണങ്ങൾ മറികടക്കാൻ വെക്ടർ എന്ന കമ്പനി മനഃപൂർവം സൃഷ്ടിച്ചതാണെന്ന് ഇഡി ആരോപിക്കുന്നു. മിന്ത്രയും വെക്ടറും തമ്മിലുള്ള ബിസിനസ്-ടു-ബിസിനസ് (ബി2ബി) ക്രമീകരണമായി കടലാസിൽ കാണിക്കുകയും, പിന്നീട് വെക്ടർ റീട്ടെയിൽ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽപ്പന നടത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. 2010ലെ എഫ്ഡിഐ നയ ഭേദഗതികൾ പ്രകാരം, മൊത്തവ്യാപാര മോഡലിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അവരുടെ സാധനങ്ങളുടെ 25% മാത്രമേ അനുബന്ധ ഗ്രൂപ്പ് കമ്പനികൾക്ക് വിൽക്കാൻ അനുവാദമുള്ളൂ. എന്നാൽ, മിന്ത്ര തങ്ങളുടെ വിൽപ്പനയുടെ 100% വെക്ടർ ഇ-കൊമേഴ്‌സിന് നൽകി, ഇത് നിയമലംഘനമാണെന്ന് ഇഡി വ്യക്തമാക്കി.

ഫെമയുടെ സെക്ഷൻ 6(3)(b) ഉം എഫ്ഡിഐ നയത്തിലെ വ്യവസ്ഥകളും മിന്ത്ര ലംഘിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. "ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഫെമയുടെ സെക്ഷൻ 16(3) പ്രകാരം പരാതി ഫയൽ ചെയ്തിട്ടുണ്ട്," ഇഡി പ്രസ്താവനയിൽ പറഞ്ഞു. മിന്ത്രയിൽ നിന്ന് ഈ വിഷയത്തിൽ തൽക്കാലം പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയെ വീഴ്ത്താൻ കളത്തിലിറങ്ങുന്നത് ധോണിയുടെ വിശ്വസ്ത താരം; വമ്പൻ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  17 hours ago
No Image

അവനെ കാണാൻ സാധിച്ചത് വലിയ ബഹുമതിയാണ്: ഇന്ത്യൻതാരത്തെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്

Cricket
  •  17 hours ago
No Image

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യക്ക് പിന്നില്‍ മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലിസ്

Kerala
  •  18 hours ago
No Image

ഇന്ത്യക്ക് വമ്പൻ തിരിച്ചടി സൂപ്പർതാരം പുറത്ത്; പകരക്കാരൻ രാജസ്ഥാൻ റോയൽസ് താരം

Cricket
  •  18 hours ago
No Image

റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു; വിമാനത്തില്‍ കുട്ടികളും ജീവനക്കാരും ഉള്‍പെടെ 49 പേര്‍

International
  •  18 hours ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്റെ ഹീറോ അദ്ദേഹമാണ്: കരുൺ നായർ 

Football
  •  18 hours ago
No Image

ബഹ്‌റൈനില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ 1,132 പരിശോധനകള്‍, 12 അനധികൃത തൊഴിലാളികള്‍ പിടിയില്‍

bahrain
  •  19 hours ago
No Image

51 വർഷത്തിനിടെ ഇതാദ്യം; കേരളത്തെ വിറപ്പിച്ചവൻ ഇന്ത്യക്കൊപ്പവും ചരിത്രങ്ങൾ തിരുത്തിയെഴുതുന്നു

Cricket
  •  19 hours ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ; വീഡിയോ കോൾ സംവിധാനത്തിന് മികച്ച പ്രതികരണം

uae
  •  20 hours ago
No Image

ബെംഗളൂരു രാമേശ്വരം കഫേയിൽ പൊങ്കലിൽ പുഴു: ജീവനക്കാർ മറച്ചുവെച്ചെന്ന് ആരോപണം; പ്രതികരിച്ച് ഉടമകൾ

National
  •  20 hours ago