HOME
DETAILS

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

  
Web Desk
September 13 2025 | 02:09 AM

former congress leader pp thankachan laid to rest in nedumbassery

 

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന് നെടുമ്പാശേരി അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.

മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം നടത്തും. കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ ഉള്‍പ്പടെ അനേകമാളുകള്‍ തങ്കച്ചനെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ വസതിയായ രേഖ ഭവനില്‍ എത്തിയിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണന്‍ കുട്ടി, കെഎന്‍ ബാലഗോപാല്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നു ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒന്നാകെയാണ് ഒഴുകിയെത്തിയത്. ഇന്ന് ഉച്ചവരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്.

 

Former minister and senior Congress leader P.P. Thankachan was laid to rest today at the Mar Shabor Afreorth Jacobite Cathedral Church in Akaparambu, Nedumbassery. Funeral rites began at 1 PM at his residence, Rekha Bhavan, in Perumbavoor, and the burial took place at 3 PM at the church.

Several prominent political figures, including Kerala Chief Minister Pinarayi Vijayan, Opposition Leader V.D. Satheesan, and ministers P. Rajeev, K. Krishnankutty, and K.N. Balagopal paid their last respects. A large number of people gathered at his residence to bid farewell.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  2 hours ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  2 hours ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  3 hours ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 hours ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  11 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  11 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  12 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  12 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  12 hours ago