HOME
DETAILS

എ.ടി.എം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയകേസ്: അന്വേഷണം ഊര്‍ജിതം

  
backup
September 06, 2016 | 9:42 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4


കരുനാഗപ്പള്ളി: ഓച്ചിറയില്‍ യുവതിയുടെ എ.ടി.എം വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയ കേസില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഓച്ചിറയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പായ്ക്കുഴി അംബികാഭവനത്തില്‍ ഉഷയാ(40)ണ് തട്ടിപ്പിനിരയായത്. ബാങ്കിന്റെ കേന്ദ്ര ഓഫിസില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൊബൈല്‍ ഫോണില്‍ കൂടി വിളിച്ചു വിവരങ്ങള്‍ ശേഖരിച്ചാണ് രണ്ട് ബാങ്കുകളില്‍ നിന്നായി 41,489 രൂപ തട്ടിയെടുത്തത്.
പൊലിസ് പറയുന്നത്:കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ഉടനെ ഉഷയുടെ മൊബൈലില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കേന്ദ്ര ഓഫിസില്‍ നിന്നും വിളിക്കുകയാണെന്നും നിങ്ങളുടെ എ.ടി.എം.കാര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും അതിനാല്‍ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും ഹിന്ദിയില്‍ പറഞ്ഞുകൊണ്ടുള്ള കോള്‍ വന്നു. എ. ടി. എം. കാര്‍ഡിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനായി ബാങ്കില്‍ നിന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞു. ഹിന്ദി ഭാഷ വശമില്ലാത്തതിനെ തുടര്‍ന്ന് മറ്റൊരു ജീവനക്കാരനായ ബീഹാര്‍ സ്വദേശിയ്ക്ക് ഫോണ്‍ കൈമാറി. തുടര്‍ന്ന് ഉഷയുടെ എ.ടി.എം കാര്‍ഡിന്റെ നമ്പരും രഹസ്യ പിന്‍ കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി. പിന്നീട് സംശയം തോന്നിയ ഉഷ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഉഷയുടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പലതവണകളിലായി 37,489 രൂപയും എസ്.ബി.ടി.യിലെ അക്കൗണ്ടില്‍ നിന്ന് രണ്ട് തവണകളായി 4000 രൂപയുമാണ് നഷ്ടമായിട്ടുള്ളത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഓച്ചിറ എസ്.ഐ വിനോദ് ചന്ദ്രന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  4 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  4 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  4 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  4 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  4 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  4 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  4 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  4 days ago