HOME
DETAILS

ഇന്ത്യയുടെ ലോക റെക്കോർഡ് തകർത്തു; ഒറ്റ മത്സരത്തിൽ ചരിത്രം മാറ്റിമറിച്ച് ഇംഗ്ലണ്ട്

  
Sudev. A
September 08 2025 | 06:09 AM

England registered a massive 342-run victory in the third ODI against South Africa

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇംഗ്ലണ്ടിനെതിരെ സൗത്ത് ആഫ്രിക്ക ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയത്. നിലവിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളെ 342 റൺസിന്റെ വമ്പൻ പരാജയത്തിലേക്ക് തള്ളിവിട്ടാണ് ത്രീ ലയൺസ് കരുത്ത് കാട്ടിയത്. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ട് സൗത്ത് ആഫ്രിക്ക നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ അഞ്ച് റൺസിനും വിജയിച്ച സൗത്ത് ആഫ്രിക്ക മൂന്നാം മത്സരത്തിൽ ഇങ്ങനെയൊരു ഞെട്ടിക്കുന്ന തോൽവി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനുള്ള സൗത്ത് ആഫ്രിക്കയുടെ മോഹങ്ങളെ തല്ലിതകർത്ത് കൊണ്ടായിരുന്നു ഇംഗ്ലീഷ് പട കളംനിറഞ്ഞ് കളിച്ചത്. 

2025-09-0811:09:14.suprabhaatham-news.png
 

മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ നായകൻ ടെമ്പ ബാവുമ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ സൗത്ത് ആഫ്രിക്കൻ നായകന്റെ ഈ തീരുമാനം തെറ്റാവുന്നതായിരുന്നു പിന്നീട് കളിക്കളത്തിൽ കണ്ടത്. ആദ്യം ഇംഗ്ലണ്ട് 50 ഓവറിൽ അഞ്ചു നഷ്ടത്തിൽ 414 റൺസിന്റെ കൂറ്റൻ ടോട്ടലാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കയെ വെറും 72 റൺസിനാണ് ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞൊതുക്കിയത്.

ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് വിജയം 

ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ (റൺസിന്റെ അടിസ്ഥാനത്തിൽ) വിജയത്തിന് കൂടിയാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. രണ്ട് വർഷം മുമ്പ് ഇന്ത്യ സ്വന്തമാക്കിയ ഏറ്റവും ഉയർന്ന വിജയത്തിന്റെ റെക്കോർഡ് തകർത്താണ് ഇംഗ്ലീഷ് പട ചരിത്രം മാറ്റിമറിച്ചത്. 2023ൽ ശ്രീലങ്കക്കെതിരെ ഇന്ത്യ 317 റൺസിന്റെ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഏകദിന ക്രിക്കറ്റിലെ സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വലിയ തോൽവി കൂടിയാണിത്. ഈ വർഷം നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 276 റൺസിന് സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടിരുന്നു. ഈ തോൽവിയായിരുന്നു ഇതിനുമുമ്പ് സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വലിയ ഏകദിന തോൽവിയിൽ ഒന്നാമതുണ്ടായിരുന്നത്.

സെഞ്ച്വറി നേടി ചരിത്രനേട്ടം സ്വന്തമാക്കി ജേക്കബ് ബെഥേൽ 

കളിക്കളത്തിൽ സൗത്ത് ആഫ്രിക്കൻ ബൗളർമാർക്കെതിരെ ബാറ്റിങ് വിസ്‌ഫോടനം തീർത്തത് ജേക്കബ് ബെഥേലും ജോ റൂട്ടുമാണ്‌. ഇരുവരും സെഞ്ച്വറി നേടി തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് റൺമലകൾ കീഴടക്കുകയായിരുന്നു. 82 പന്തുകൾ നേരിട്ട ജേക്കബ് 110 റൺസാണ് അടിച്ചെടുത്തത്. 13 ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ മാസ്മരിക പ്രകടനം. ഏകദിനത്തിലെ ബെഥേലിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ഇംഗ്ലണ്ടിനൊപ്പപ്പമുള്ള തന്റെ 15ാം ഏകദിനത്തിലാണ് ബെഥേൽ മൂന്നക്കം കടന്നത്.

2025-09-0811:09:15.suprabhaatham-news.png
 

ഈ സെഞ്ച്വറി നേടിയതോടെ ജേക്കബ് ചരിത്രത്തോളുകളിലും തന്റെ പേര് എഴുതിച്ചേർത്തു. ഏകദിനത്തിൽ സൗത്ത് ആഫ്രിക്കെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ജേക്കബ് കൈപ്പിടിയിലാക്കിയത്. 21ാം വയസിലാണ് താരം ഈ സെഞ്ച്വറി അടിച്ചെടുത്തത്. പാകിസ്താൻ താരം അഹമ്മദ് ഷഹസാദിന്റെ റെക്കോർഡ് തകർത്താണ് ജേക്കബ് ഈ റെക്കോർഡിന്റെ പുതിയ അവകാശിയായി മാറിയത്. അഹമ്മദ് ഷെഹ്സാദ് 22ാം വയസിലാണ് സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയത്. 

2025-09-0811:09:90.suprabhaatham-news.png
 

ജേക്കബിന് പുറമേ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ബാറ്റിങ് മായാജാലം വൈറ്റ് ബോൾ ക്രിക്കറ്റിലും പുറത്തെടുത്തു. മത്സരത്തിൽ 96 പന്തിൽ 100 റൺസ് നേടി റൂട്ട് ഏകദിനത്തിലെ തന്റെ 19ാം സെഞ്ച്വറിയും പോക്കറ്റിലാക്കി. വിക്കറ്റ് കീപ്പർ ജോസ് ബട്ലറും ഓപ്പണർ ജാമീ സ്മിത്തും 62 റൺസും നേടി ഇംഗ്ലണ്ടിനെ കൂറ്റൻ ടോട്ടലിലേക്ക് കൈപ്പിടിച്ചുയർത്തി. 

സൗത്ത് ആഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി ഇംഗ്ലീഷ് ബൗളർമാർ

ഇംഗ്ലീഷ് ബാറ്റിങ്നിര അവരുടെ ഉത്തരവാദിത്വം വളരെ കൃത്യമായി നിറവേറ്റിയപ്പോൾ ബൗളർമാരും മികവിലേക്ക് ഉയർന്നു. പേസർ ജോഫ്ര ആർച്ചറുടെ മിന്നും ബൗളിങ്ങിന് മുന്നിൽ സൗത്ത് ആഫ്രിക്കയുടെ പേര് കേട്ട വമ്പൻ താരങ്ങൾ അടിയറവ് പറയുകയായിരുന്നു. ഒമ്പത് ഓവറുകളിൽ മൂന്ന് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വെറും 18 റൺസ് മാത്രം വഴങ്ങിയാണ് സൗത്ത് ആഫ്രിക്കയുടെ നാല് വിക്കറ്റുകൾ ആർച്ചർ പിഴുതെടുത്തത്.

2025-09-0811:09:82.suprabhaatham-news.png
 

ആദിൽ റഷീദിന്റെ സ്പിൻ കരുത്തിന് മുന്നിലും സൗത്ത് ആഫ്രിക്കൻ ബാറ്റർമാർ മുട്ടുമടക്കി. മൂന്ന് വിക്കറ്റുകളാണ്‌ ആദിൽ റഷീദ് സൗത്ത് ആഫ്രിക്കയെ കറക്കി വീഴ്ത്തി നേടിയത്. ബ്രെയ്ഡൻ കാർസ് രണ്ട് വിക്കറ്റും നേടി തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ പേരും എഴുതി ചേർക്കുകയായിരുന്നു.

England registered a massive 342-run victory in the third ODI against South Africa, the biggest win (in terms of runs) in ODI history. The English team changed history by breaking the record of India's highest win two years ago. India had won by 317 runs against Sri Lanka in 2023.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  16 hours ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  16 hours ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  17 hours ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  18 hours ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  18 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  18 hours ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  18 hours ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  18 hours ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  19 hours ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  19 hours ago