
ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ

ദോഹ: ഫലസ്തീനില്‍ നടത്തിവരുന്ന ആക്രമണം രണ്ടുവര്‍ഷം ആകാനിരിക്കെ, ഖത്തറിനെക്കൂടി ആക്രമിച്ച് ഇസ്‌റാഈല്‍. ദോഹയിലെ ഹമാസ് ആസ്ഥാനത്തെയാണ് സയണിസ്റ്റ് സൈന്യം ലക്ഷ്യംവച്ചത്. ദോഹയിലെ ബഹുനില കെട്ടിടം ആക്രമിച്ചതായും തലസ്ഥാനത്ത് ഉഗ്ര സ്‌ഫോടനശബ്ദം കേട്ടതായും കറുത്ത പുകച്ചുരുള്‍ ആകാശത്ത് ഉയര്‍ന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
Breaking | An Israeli air strike targets the leaders of Hamas in Doha city, Qatar. pic.twitter.com/GGQTKjaUiE
— Eye on Palestine (@EyeonPalestine) September 9, 2025
ആക്രമണം നടക്കുമ്പോള്‍ ഹമാസിന്റെ മുന്‍നിര നേതാക്കള്‍ ഓഫിസിലുണ്ടായിരുന്നതായാണ് സൂചന. ആക്രമണം സംബന്ധിച്ച് ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു ഹമാസ് നേതാക്കള്‍.
നിലവില്‍ ഹമാസിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുന്‍നിര നേതാവായി കരുതുന്ന ഖാലിദ് മിശ്അല്‍, ഖലീല്‍ അല്‍ഹയ്യ, സഹീര്‍ ജബാരിന്‍ എന്നിവരാണ് ഈ സമയത്ത് ഓഫിസിലുണ്ടായിരുന്നത്. ഇവരുടെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദാംശം പുറത്തുവന്നിട്ടില്ല. ഇസ്‌റാഈലിന്റെ നിരവധി വധശ്രമത്തെ അതിജീവിച്ച ഖാലിദ് മിഅ്അല്‍ വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസജീവിതം നയിക്കുകയാണ്. നയതന്ത്ര സംഭാഷണങ്ങളില്‍ ഹമാസിനെ പ്രതിനിധീകരിക്കുന്നതും മിശ്അല്‍ ആണ്.
ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ആക്രമണം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് അൽ അൻസാരി പറഞ്ഞു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഖത്തറിലുള്ളവർക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇസ്റാഈൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നു. ഇസ്റാഈലിന്റെ പെരുമാറ്റവും മേഖലയുടെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിയും ഉടമ്പടികളും ചട്ടങ്ങളും തുടർച്ചയായി അട്ടിമറിക്കുന്ന നീക്കവും അനുവദിക്കാനാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു," പ്രസ്താവനയിൽ പറഞ്ഞു.
ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കളെ ആക്രമിക്കുന്നതിന് മുമ്പ് അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ഒരു ഇസ്റാഈലി ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ ഹമാസ് നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ട്രംപ് സമ്മതം നൽകിയതായി ഇസ്റാഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
An Israeli drone attack reportedly struck a Hamas-linked site in Doha, Qatar, escalating regional tensions and raising concerns over cross-border operations in the Gulf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 10 hours ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 10 hours ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ
International
• 10 hours ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 11 hours ago
'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 11 hours ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 12 hours ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 12 hours ago
'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 12 hours ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 13 hours ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 13 hours ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 14 hours ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 14 hours ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 14 hours ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 14 hours ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 15 hours ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 15 hours ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 15 hours ago
ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി
Kerala
• 16 hours ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 14 hours ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 15 hours ago
'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്
crime
• 15 hours ago