ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി ഒരു സീറ്റും നേടില്ല; വെല്ലുവിളിച്ച് തരൂരും പന്ന്യനും
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ വീണ്ടും ശൂന്യമാകുമെന്ന് പ്രവചിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരും എല്‍.ഡി.എഫിന്റെ പന്ന്യന്‍ രവീന്ദ്രനും. ഇന്നലെ ഹോട്ടല്‍ ഡിമോറയില്‍ ഒരു ദേശീയ ദിനപത്രം സംഘടിപ്പിച്ച 'പോള്‍ എക്സ്ചേഞ്ച്' ഇന്ററാക്ടീവ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ഇരു സ്ഥാനാര്‍ഥികളും.
എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ അവസാന നിമിഷം പരിപാടിയില്‍നിന്ന് പിന്മാറി. തിരുവനന്തപുരത്ത് ത്രികോണ പോരാട്ടമാണെന്നത് ശരിയാണ്, പക്ഷേ വിജയം അവരുടേതായിരിക്കില്ല (ബി.ജെ.പി). സംസ്ഥാനത്ത് മറ്റൊരിടത്തും ബി.ജെ.പിക്ക് പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല.
യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പ്രധാന പോരാട്ടമെന്ന് കേരളത്തില്‍ എന്‍.ഡി.എ രണ്ടക്ക സീറ്റുകള്‍ നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനെതിരേ തിരുവനന്തപുരത്തെ സിറ്റിങ് എം.പി കൂടിയായ ശശി തരൂര്‍ പറഞ്ഞു. അവര്‍ ഇരട്ട അക്കത്തില്‍ എത്തിയാല്‍ രണ്ടക്കവും പൂജ്യമാകുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."