അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ
കാൺപൂർ: വഴിയിൽ വെച്ച് അപമര്യാദയായി പെരുമാറിയ പൊലിസ് ഉദ്യോഗസ്ഥനെ കോളറിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. സംഭവം വൈറലായതിന് പിന്നാലെ പൊലിസുകാരനെ സസ്പെൻഡ് ചെയ്തു. യുവതിയുടെ ധീരമായ നടപടിക്ക് സമൂഹമാധ്യമങ്ങളിൽ വൻ അഭിനന്ദനമാണ് ലഭിക്കുന്നത്.
പൊലിസ് റെസ്‌പോൺസ് വെഹിക്കിളിൽ (PRV) ഡ്യൂട്ടിയിലുണ്ടായിരുന്ന ബ്രജേഷ് എന്ന കോൺസ്റ്റബിളാണ് വഴിയാത്രക്കാരിയായ യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചത്.ഡോക്ടറുടെ വീട്ടിൽ ജോലി ചെയ്യുന്ന യുവതി സ്റ്റാമ്പ് പേപ്പർ വാങ്ങാനായി ജിടി റോഡിന് സമീപം പോകുമ്പോഴാണ് പൊലിസുകാരൻ മോശമായി പെരുമാറിയത്. ആദ്യം ഭയന്ന് വീട്ടിലേക്ക് ഓടിപ്പോയെങ്കിലും, അമ്മയോടും സഹോദരിയോടും വിവരം പറഞ്ഞു.അമ്മയ്ക്കും സഹോദരിക്കുമൊപ്പം യുവതി ഉടൻ തന്നെ സംഭവസ്ഥലത്ത് തിരിച്ചെത്തി. കോൺസ്റ്റബിൾ ബ്രജേഷ് അപ്പോഴും അവിടെയുണ്ടായിരുന്നു.
शर्मनाक
— The News Basket (@thenewsbasket) October 29, 2025
कानपुर के गोल चौराहे पर एक लड़की स्टांप पेपर लेने गई थी तभी वहां मौजूद पुलिसकर्मी ने लड़की को छेड़ना शुरू कर दिया और उसके साथ अश्लील हरकत किया
लड़की और लड़की की बहन ने बहादुरी दिखाई, पुलिस वाले का हाथ पकड़ कर खींचते हुए पुलिस चौकी ले गई ...रास्ते में पुलिस वाले ने अपना… pic.twitter.com/X2wunUiZGf
തുടർന്ന് യുവതി പൊലിസുകാരനെ ചോദ്യം ചെയ്യുകയും ഇയാളുടെ കോളറിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ പൊലിസുകാരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ബാഡ്ജ് ഊരിമാറ്റി മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. യുവതിയോട് ഇയാൾ മാപ്പ് പറയുന്നതും കേൾക്കാം. കോൺസ്റ്റബിളിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ മറ്റൊരു പൊലിസുകാരന്റെ സഹായം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.
യുവതിയുടെ പരാതിയെ തുടർന്ന് പൊലിസ് കമ്മീഷണർ കോൺസ്റ്റബിളിനെ ഉടൻ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ, യുവതിയുടെ മനോധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. നിയമപാലകന്റെ ഭാഗത്ത് നിന്ന് തന്നെയുണ്ടായ ഈ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത പൊലിസ് കമ്മീഷണറെയും ആളുകൾ പ്രശംസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."