HOME
DETAILS

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം: താല്ക്കാലിക ജീവനക്കാരൻ പൊലിസ് പിടിയിൽ

  
Web Desk
December 23, 2025 | 1:16 PM

sabarimala devaswom granary theft temporary employee in police custody

സന്നിധാനം: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ മോഷണം നടത്തിയ താല്ക്കാലിക ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ സ്വദേശി രതീഷ് കെ.ആർ (43) ആണ് പിടിയിലായത്. മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിൽ കിഴികെട്ടുകൾ അഴിക്കുന്ന ജോലിക്കായിരുന്നു ഇയാളെ നിയോഗിച്ചിരുന്നത്.

പരിശോധനയിൽ കുടുങ്ങി ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുന്ന സമയത്ത് നടന്ന പതിവ് പരിശോധനയിലാണ് മോഷണം പുറത്തായത്. ഇയാൾ ധരിച്ചിരുന്ന കൈയുറയ്ക്കുള്ളിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിൽ 3,000 രൂപ കണ്ടെത്തി. സംശയം തോന്നിയ ദേവസ്വം വിജിലൻസ് തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയുടെ ബാഗിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 20,130 രൂപ കൂടി കണ്ടെടുത്തത്.

മോഷണമുതൽ പിടിച്ചെടുത്തതോടെ പ്രതിയെ സന്നിധാനം പൊലിസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

 

A temporary employee at the Sabarimala Devaswom bhandaram (counting center) was arrested for stealing money from the offerings. The accused, identified as Ratheesh K.R. (43) from Thrissur, was caught during a routine security check after his shift. Devaswom vigilance officials found ₹3,000 hidden inside his gloves and a further ₹20,130 stashed in his bag. He was working as a temporary staff member for the Mandalam-Makaravilakku season, specifically assigned to untie the money pouches (kizhi). He has been handed over to the Sannidhanam police for further action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗുരുതര സാമ്പത്തിക നിയമലംഘനം; ഓംഡ എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  3 hours ago
No Image

ഡെലിവറി ബോയ്‌സിന്റെ ചീറിപ്പാച്ചിൽ അവസാനിക്കുന്നു?; കമ്പനികൾക്ക് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 hours ago
No Image

മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ഇന്റർ മിയാമി പരിശീലകനുമായുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്

Football
  •  3 hours ago
No Image

ക്ഷീണമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടെങ്കിൽ വാഹനമോടിക്കരുത്; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അപകടത്തിന് പിന്നാലെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  3 hours ago
No Image

ദുബൈയിൽ വിമാന ജീവനക്കാരിയായ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തി റഷ്യൻ യുവാവ്

uae
  •  3 hours ago
No Image

പ്രവാസി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; സലാല-കേരള സെക്ടറില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  4 hours ago
No Image

ഫോൺ ഉപയോഗം വീടിനുള്ളിൽ മതി; സ്ത്രീകൾക്ക് ക്യാമറ ഫോൺ വിലക്കി രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത്

Kerala
  •  4 hours ago
No Image

പ്രമുഖ യാത്രാ വ്ലോഗർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; ലാസ് വെഗാസിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നവംബറിൽ

uae
  •  4 hours ago
No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  5 hours ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  5 hours ago