HOME
DETAILS

മഴ ഭീഷണിയിൽ ലോകകപ്പ് ഫൈനൽ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

  
November 01, 2025 | 2:18 PM

Who will win the ICC Womens ODI World Cup if the final between India vs South Africa is abandoned due to rain

മുംബൈ: ഐസിസി വനിത ഏകദിന ലോകകപ്പിന്റെ കലാശപോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നാളെ നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് കിരീടപോരാട്ടത്തിനായി കളത്തിൽ ഇറങ്ങുന്നത്. ഇരു ടീമുകൾക്കും ഇതുവരെ ഐസിസി വനിത ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യംവെച്ചുകൊണ്ട് ഇരു ടീമുകളും കളത്തിലിറങ്ങുമ്പോൾ കലാശപ്പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. 

സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റുകൾക്ക് കീഴടക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. ചരിത്രത്തിലെ മൂന്നാം ഏകദിന ലോകകപ്പ് ഫൈനലിലേക്കാണ് ഇന്ത്യ മുന്നേറിയത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 

മറുഭാഗത്ത് ഇംഗ്ലണ്ടിനെ തകർത്താണ് സൗത്ത് ആഫ്രിക്ക ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ഇംഗ്ലണ്ടിനെതിരെ 125 റൺസിന്റെ കൂറ്റൻ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരുന്നത്. ചരിത്രത്തിലെ ആദ്യ ഫൈനൽ കളിക്കാനാണ് സൗത്ത് ആഫ്രിക്ക ഒരുങ്ങുന്നത്. 

ഫൈനൽ പോരാട്ടം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മഴ വില്ലനായി എത്തുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നാളെ മഴ പെയ്യാൻ 25 ശതമാനം സാധ്യതയാണുള്ളത്. രാത്രി എട്ട് മണിവരെ മഴ പെയ്യാൻ 20 ശതമാനത്തോളവും സാധ്യതയുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാൽ നവംബർ മൂന്നിന് റിസർവ് ഡേ ഉണ്ട്. നാളെ മത്സരം ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ റിസർവ് ഡേയിലേക്ക് മത്സരം നീങ്ങും. എന്നാൽ റിസർവ് ഡേയിലും മഴയെത്തിയാൽ ഇന്ത്യയെയും സൗത്ത് ആഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. 

The cricket world is eagerly awaiting the final of the ICC Women's ODI World Cup. India and South Africa will take to the field tomorrow at the DY Patil Stadium in Navi Mumbai for the title. With just hours left for the final to begin, there are concerns that rain could be the villain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമം; ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിനെതിരെ കേസ്

National
  •  7 hours ago
No Image

ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടെത്തിയത് യഥാർത്ഥ വെടിയുണ്ടകൾ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Kerala
  •  7 hours ago
No Image

കോഴിക്കോട് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Kerala
  •  8 hours ago
No Image

ജപ്തി ഭീഷണിയെ തുടർന്ന് ചാലക്കുടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Kerala
  •  8 hours ago
No Image

ഇനി ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴും; കുവൈത്തിൽ ബാങ്കിംഗ് കുറ്റകൃത്യങ്ങൾ തടയാനായി പ്രത്യേക വിഭാ​ഗം രൂപീകരിക്കും

Kuwait
  •  8 hours ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കും'; കേസെടുത്തതിൽ പേടിയില്ലെന്ന് ​ഗാനരചയിതാവ്

Kerala
  •  8 hours ago
No Image

രാജ്യത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ മുനിസിപ്പാലിറ്റി

uae
  •  8 hours ago
No Image

കനത്ത മൂടൽമഞ്ഞ്, സഞ്ജുവിന് നിർഭാഗ്യം; ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 ഉപേക്ഷിച്ചു

Cricket
  •  9 hours ago
No Image

കാസർകോട് നഗരത്തിൽ സിനിമാസ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; യുവാവിനെ മോചിപ്പിച്ചത് കർണാടകയിൽ നിന്ന് 

Kerala
  •  9 hours ago
No Image

ഇന്ന് പറക്കേണ്ടിയിരുന്ന ദുബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക നാളെ; വലഞ്ഞ് നൂറ്റമ്പതോളം യാത്രക്കാര്‍   

uae
  •  9 hours ago