ജപ്തി ഭീഷണിയെ തുടർന്ന് ചാലക്കുടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
തൃശൂർ: ചാലക്കുടിയിൽ ഗൃഹനാഥൻ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തു. ചാലക്കുടി വെട്ടുകടവിൽ ചിറക്കൽ സോമനാഥ പണിക്കർ ആണ് മരിച്ചത്. 64 വയസായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സോമനാഥന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ബുധനാഴ്ച വീട്ടിൽ ജപ്തി നടക്കാനിരിക്കെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വീടും ഭൂമിയും സ്വകാര്യ സ്ഥാപനത്തിന്റെ പേരിലാണ് ഉണ്ടായിരുന്നത്.
2012ൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും മൂന്ന് കോടി വിലയുള്ള വീടും ഭൂമിയും പണയപ്പെടുത്തി 80 ലക്ഷം രൂപ വായ്പയെടുത്തെന്നാണ് റിപ്പോർട്ട്. വായ്പ തിരിച്ചടക്കാത്തതിനാൽ ഒരു കോടിയിൽ അധികം ബാധ്യത വന്നു. ഇതിന് പിന്നാലെ വസ്തു സ്ഥാപനത്തിന് എഴുതി നൽകുകയും ചെയ്തു. സ്ഥാപനം നൽകിയ ഹർജിക്ക് പിന്നാലെ ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് കോടതി ജപ്തി ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."