ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്
സൊനോറ: മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെർമോസില്ലോയിലെ ഒരു സൂപ്പർമാർക്കറ്റിലുണ്ടായ സ്ഫോടനത്തെയും തുടർന്നുണ്ടായ തീപിടിത്തത്തെയും തുടർന്ന് 23 പേർ മരിച്ചു. അപകടത്തിൽ പന്ത്രണ്ടോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ മരിച്ചവരിൽ, പന്ത്രണ്ട് സ്ത്രീകളും, അഞ്ച് പുരുഷന്മാരും, നാല് ആൺകുട്ടികളും, രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. മെക്സിക്കൻ റെഡ് ക്രോസ് പ്രസിഡൻ്റായ കാർലോസ് ഫ്രീനറെ ഉദ്ധരിച്ച് പ്രാദേശിക റേഡിയോ സ്റ്റേഷനായ 'യൂണിറാഡിയോ സൊനോറ' റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പ്രധാന ആഘോഷങ്ങളിലൊന്നായ 'ഡേ ഓഫ് ദ ഡെഡ്' (Day of the Dead) ഉത്സവവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുന്നതിനിടെയായിരുന്നു ഈ സംഭവം ഉണ്ടായത്.
പ്രാഥമിക അന്വേഷണ പ്രകാരം, തീപ്പിടിത്തം ഉണ്ടായത് ട്രാൻസ്‌ഫോർമറിൽ നിന്നാകാനാണ് സാധ്യത. ഫോറൻസിക് മെഡിക്കൽ സർവിസ് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സലാസ് സ്ഥിരീകരിച്ചത് പ്രകാരം മരണങ്ങളിൽ അധികവും സംഭവിച്ചിരിക്കുന്നത് വിഷവാതകം ശ്വസിച്ചാണ്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
സംഭവം ഒരു തീവ്രവാദ ആക്രമണമാണോ എന്ന സംശയങ്ങൾ ഉയർന്നുവന്നെങ്കിലും, അത് അടിസ്ഥാനമില്ലാത്തതാണെന്ന് സൊനോറയിലെ അധികൃതർ അറിയിച്ചു. രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ ഈ ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൊനോറ സംസ്ഥാന ഗവർണർ വ്യക്തമാക്കി.
അതേസമയം, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിച്ചു.
A devastating explosion followed by a fire ripped through a supermarket in Hermosillo, the capital of Mexico's northern state of Sonora, resulting in 23 fatalities and injuring around 12 others.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."