അമേരിക്കയില്‍ യുപിഎസ് വിമാനം തകര്‍ന്നുവീണ് മരണപ്പെട്ടവരുടെ എണ്ണം നാലായി; 11 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
കെന്റക്കി: അമേരിക്കയിലെ കെന്റക്കിയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മരണ സംഖ്യ നാലായി. കെന്റിക്കിയിലെ ലൂയിവില്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുനൈറ്റഡ് പാര്‍സല്‍ സര്‍വീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകര്‍ന്നു വീണത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടം നടന്നത്.
വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തേ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാള്‍ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിക്കുകയായിരുന്നു. വിമാനത്താവളം ഉള്‍പ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകര്‍ന്നു വീണിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. എങ്കിലും വിമാനത്താവളത്തിലെ ഒരു റണ്‍വേ തുറന്നിട്ടുണ്ട്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി കെന്റകി ഗവര്‍ണര്‍ ആന്റി ബഷര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു ലക്ഷം കിലോ ഭാരം വരുന്ന 38,000 ഗാലണ്‍ ഇന്ധനവുമായാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടുമില്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മക്‌ഡൊണല്‍ ഡഗ്ലസ് നിര്‍മിക്ക എംഡി 11 എഫ് വിമാനമാണ് തകര്‍ന്നു വീണത്. ഈ കമ്പനി 1997ല്‍ ബോയിങില്‍ ലയിച്ചിരുന്നു.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നാണ് ബോയിങിന്റെ പ്രതികരണം. ലൂയിസ്‌വില്ലെ നഗരം യുപിഎസ് കമ്പനിയുമായി വളരെയേറെ ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രദേശവാസികളായ ഭൂരിഭാഗം കുടുംബങ്ങളില്‍ നിന്നുള്ളവരും യുപിഎസ് കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്നുണ്ടെന്ന് മെട്രോ കൗണ്‍സില്‍ വുമണ്‍ ബെറ്റ്‌സി റുഹെയും പ്രതികരിച്ചു.
A cargo plane belonging to United Parcel Service (UPS) crashed shortly after takeoff from Louisville Airport in Kentucky, killing four people. Initially, three crew members were confirmed dead, with one more succumbing later. The crash occurred around 5:15 p.m. local time in an industrial area near the airport, leading to temporary closure of the airport — though one runway remains open.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."