വീണ്ടും ട്വിസ്റ്റ്; 'പോറ്റിയേ കേറ്റിയെ' പാരഡിയില്‍ പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, അന്വേഷിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം:''പോറ്റിയെ കേറ്റിയേ'' എന്ന വിവാദ പാരഡിപ്പാട്ടിനെതിരേ പരാതി നല്‍കിയ ആള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. പരാതി നല്‍കിയ സമിതിയുടെ അംഗീകാരം പരിശോധിക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രിക്ക് അയച്ച പരാതി റജിസ്ട്രേഷന്‍ വകുപ്പ് ഐ.ജിക്ക് കൈമാറി. പരാതിക്കാരനായ പ്രസാദ് കുഴിക്കാല സെക്രട്ടറിയായ തിരുവാഭരണ പാത സംരക്ഷണസമിതിയെ കുറിച്ചാണ് അന്വേഷിക്കുക.
മറ്റൊരു സംഘടന കൂടി ഇതേ പേരില്‍ രംഗത്ത് വന്നതോടെയാണ് പരാതിയെത്തിയത്. അഭിഭാഷകനായ കുളത്തൂര്‍ ജയ്സിംഗ് ആണ് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.അതേസമയം,പാരഡി പാട്ടില്‍ പൊലിസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതി ചേര്‍ത്തവരെ നോട്ടിസ് നല്‍കി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നല്‍കുന്ന സൈറ്റുകളില്‍ നിന്നും പാട്ട് നീക്കം ചെയ്യും. കേസെടുത്തതില്‍ പൊലിസിനുള്ളില്‍ രണ്ട് അഭിപ്രായമാണ് ഉള്ളത്.ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് കേസെടുത്തത്.
In a fresh twist to the controversy surrounding the parody song “Pottye Kettiye,” a complaint has been filed with the Kerala Chief Minister against the original complainant. The Chief Minister’s Office has forwarded the complaint to the Registration Department IG, directing an inquiry into the legitimacy of the committee that filed the initial complaint.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."