HOME
DETAILS

കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട്, എസ്.എസ്.കെ ഫണ്ട് ആദ്യഗഡു ലഭിച്ചുവെന്ന് മന്ത്രി ശിവന്‍കുട്ടി

  
November 05, 2025 | 5:39 AM

kerala-ssk-fund-first-installment-released-sivankutty-statement

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് എസ്.എസ്.കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ടാണിത്. കേരളത്തിന് ലഭിക്കേണ്ട 109 കോടി രൂപയില്‍ 92.41 കോടി രൂപയാണ് ചൊവ്വാഴ്ച്ച നല്‍കിയത്. ഇനി 16 കോടി രൂപ കൂടി ലഭിക്കാനുണ്ട്. അത് ഈ ആഴ്ച ലഭിച്ചേക്കും. പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞു.  

2023-24ല്‍ 188.58 കോടി രൂപയും, 2024-25-ല്‍ 513.14 കോടിയും, 2025-26-ല്‍ 486.1 കോടി രൂപയുമാണ് കേന്ദ്രം കുടിശ്ശിക വരുത്തിയത്. ഈ കുടിശ്ശിക കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സജീവമായ കേന്ദ്രമന്ത്രി, അതു കഴിഞ്ഞ് ഡല്‍ഹിയിലെത്തുന്ന 10-നാണ് കൂടിക്കാഴ്ചയെന്നും ശിവന്‍കുട്ടിഅറിയിച്ചു. 

പി.എം ശ്രീയില്‍ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല. നമുക്ക് കാര്യം നടന്നാല്‍ മതിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിന് കത്ത് അയക്കുന്നതില്‍ കാലതാമസം ഇല്ല. സ്വാഭാവിക നടപടിക്രമം മാത്രമാണിത്. നിയമോപദേശം കിട്ടിയാല്‍ ഉടന്‍ അയക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ഉത്തരവ് ഇറക്കി. കത്ത് വൈകുന്നു എന്ന വിഷമം സി.പി.ഐക്കില്ല. 

ചില പത്രങ്ങള്‍ക്ക് വലിയ വിഷമമാണ്. പ്രശ്‌നം തീര്‍ന്നല്ലോ എന്ന് കരുതി ചിലര്‍ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കത്ത് വൈകിയത് കൊണ്ടാണോ ഫണ്ട് വന്നത് എന്ന് ചോദ്യത്തിന് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകേണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

 

 

Kerala Education Minister V. Sivankutty confirmed that the state has received the first installment of the Samagra Shiksha Kerala (SSK) fund from the Central Government. Out of the ₹109 crore allocated to Kerala, ₹92.41 crore has been disbursed, with the remaining ₹16 crore expected within the week. Sivankutty added that he will meet the Union Education Minister on the 10th of this month to discuss pending dues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  7 days ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  7 days ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  7 days ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  7 days ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  7 days ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  7 days ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  7 days ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  7 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  7 days ago