HOME
DETAILS

ശബരിമല സ്വർണ്ണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

  
December 19, 2025 | 12:37 PM

sabarimala gold heist sit arrests smart creations ceo and jeweller

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം (SIT). ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ച് വേർതിരിച്ചെടുത്തതായി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ മൊഴി നൽകിയിരുന്നു. ഇങ്ങനെ മാറ്റിയെടുത്ത സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴിയാണ് ഗോവർദ്ധന് വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്ന് നേരത്തെ തന്നെ 800 ഗ്രാമിലധികം സ്വർണം എസ്.ഐ.ടി കണ്ടെടുത്തിരുന്നു. കേസിൽ നേരത്തെ രേഖപ്പെടുത്തിയ തന്ത്രിയുടെ മൊഴിയിലും ഗോവർദ്ധന്റെ പങ്കിനെക്കുറിച്ച് സൂചനകളുണ്ടായിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണസംഘത്തിന്റെ വീഴ്ചകളെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പങ്കജ് ഭണ്ഡാരിയുടെയും, ഗോവർദ്ധന്റെയും അറസ്റ്റ്. സ്വർണക്കൊള്ള കേസിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് പുറമെ ബോർഡിലെ മറ്റ് അംഗങ്ങൾക്കും തുല്യമായ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (SIT) കടുത്ത പരാമർശങ്ങൾ നടത്തിയത്.

The Special Investigation Team (SIT) has arrested Pankaj Bhandari, CEO of Chennai-based Smart Creations, and Govardhan, a jeweller from Bellary, in connection with the Sabarimala gold heist. The arrests were made based on evidence suggesting their involvement in the tampering and illegal handling of gold taken from the temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ കനത്ത മഴയ്ക്കിടയിൽ ട്രാഫിക് നിയന്ത്രിച്ച് 'അജ്ഞാത നായകൻ'; വീഡിയോ വൈറൽ

uae
  •  5 hours ago
No Image

അച്ഛൻ പണയം വെച്ചത് 28 പവൻ സ്വർണം; മകൻ തിരിച്ചെടുക്കാൻ എത്തിയപ്പോൾ മുക്കുപണ്ടം; അന്വേഷണം

Kerala
  •  6 hours ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വാഹനം മറിഞ്ഞു; ഒരാൾക്ക് പരുക്ക്

uae
  •  6 hours ago
No Image

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും: വിമാനങ്ങൾ റദ്ദാക്കി; അതീവ ജാഗ്രത തുടരുന്നു | uae heavy rain

uae
  •  6 hours ago
No Image

ശബരിമല സ്വർണക്കൊള്ള: ശങ്കർദാസിനെയും വിജയകുമാറിനെയും ഒഴിവാക്കിയത് എന്തിന്? എസ്ഐടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

latest
  •  6 hours ago
No Image

മോശം കാലാവസ്ഥയെത്തുടർന്ന് അടച്ച ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു: ഇന്ന് വൈകുന്നേരം 4 മണി മുതൽ സന്ദർശകർക്ക് സ്വാഗതം

uae
  •  7 hours ago
No Image

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

Kerala
  •  7 hours ago
No Image

റോഡരികിൽ മാലിന്യം തള്ളി മുങ്ങാമെന്ന് കരുതി; പക്ഷേ ബില്ല് പണികൊടുത്തു; കൂൾബാർ ഉടമയ്ക്ക് പതിനായിരം പിഴ

Kerala
  •  7 hours ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: വിറ്റഴിച്ച തോക്കുകള്‍ തിരികെ വാങ്ങാന്‍ ഉത്തരവിട്ട് ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി

International
  •  8 hours ago
No Image

കടൽക്ഷോഭവും കനത്ത മഴയും; ദുബൈ - ഷാർജ ഫെറി സർവിസുകൾ നിർ‍ത്തിവെച്ച് ആർടിഎ

uae
  •  8 hours ago