പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് മുപ്പതോളം യാത്രക്കാർ; ആർക്കും പരുക്കുകളില്ല
തിരുവനന്തപുരം: പേരൂർക്കട വഴയില റോഡിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഓർഡിനറി ബസിനാണ് തീപിടച്ചത്.
വഴയില പള്ളിക്ക് സമീപം എത്തിയപ്പോൾ ബസിന്റെ ഗിയർ ലിവറിന്റെ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തി. ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി. ജീവനക്കാരുടെ കൃത്യസമയത്തുള്ള ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.
തുടർന്ന്, നാട്ടുകാരും ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് തിരുവനന്തപുരത്ത് നിന്നും അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏകദേശം അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.
തീപിടുത്തത്തിൽ ബസിന്റെ എൻജിൻ ഭാഗത്തിനും ഗിയർ ബോക്സിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരുക്കുകളില്ല. തീപിടുത്തമുണ്ടായ ബസ് ഡിപ്പോയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
A KSRTC bus caught fire while plying on Vaziulla Road in Perurkada, Thiruvananthapuram. The bus, which was traveling from Nedumangad depot to Thiruvananthapuram, was engulfed in flames around 12 pm. Fortunately, all passengers were safely evacuated, and the fire was brought under control.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."