HOME
DETAILS

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

  
Web Desk
November 09, 2025 | 4:40 PM

sanju samson likely to join chennai super kings as trade hints emerge csk stars may move to rajasthan royals

ചെന്നൈ: ഐപിഎൽ 2026 സീസണിന് മുന്നേ മെഗാ താരക്കൈമാറ്റത്തിന് കളമൊരുങ്ങുന്നതായി സൂചന. രാജസ്ഥാൻ റോയൽസ് നായകനും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് എത്തിയേക്കും. ഈ ട്രേഡ് യാഥാർത്ഥ്യമായാൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിൽ ഒന്നായി ഇത് മാറും.

എംഎസ് ധോണിക്ക് ശേഷമുള്ള അടുത്ത നായകനെ കണ്ടെത്താനാണ് ചെന്നൈയുടെ നീക്കം. ഇതിന് പകരമായി രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്നത് സിഎസ്കെയുടെ രണ്ട് സൂപ്പർ താരങ്ങളെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക്

റിപ്പോർട്ടുകൾ അനുസരിച്ച്, സഞ്ജു സാംസണ് പകരമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിദേശ സൂപ്പർ ഓൾറൗണ്ടർ സാം കറനും രാജസ്ഥാൻ റോയൽസിൽ എത്തുമെന്നാണ് സൂചന. ഒരു വിക്കറ്റ് കീപ്പർ-ക്യാപ്റ്റനെ നഷ്ടപ്പെടുത്തിയാലും, ജഡേജയെയും സാം കറനെയും ടീമിലെത്തിക്കാൻ കഴിഞ്ഞാൽ റോയൽസിന്റെ ടീം ബാലൻസ് അവിശ്വസനീയമാംവിധം മെച്ചപ്പെടും. അനുഭവസമ്പന്നനായ ജഡേജ നൽകുന്ന സ്ഥിരതയും, പേസ് ബൗളിംഗിലും ബാറ്റിംഗിലും ഫീൽഡിംഗിലുമുള്ള കറന്റെ നിർണ്ണായക സംഭാവനയും ടീമിന് വലിയ മുതൽക്കൂട്ടാകും.

നിലവിൽ ഇരു ഫ്രാഞ്ചൈസികളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ട്രേഡ് വിൻഡോ അടയ്ക്കുന്നതിന് മുമ്പ് ഐപിഎൽ ചരിത്രത്തിലെ ഈ വൻ കൈമാറ്റം സംഭവിക്കുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

നേരത്തേ സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് ചെന്നൈയും രാജസ്ഥാനും തമ്മിൽ വളരെ ഗൗരവമായി ചർച്ച നടക്കുന്നുവെന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഡൽഹി ക്യാപിറ്റസും സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. സഞ്ജുവിന് പകരമായി ഡൽഹി സൗത്ത് ആഫ്രിക്കൻ സൂപ്പർതാരം ട്രിസ്റ്റൻ സ്റ്റബ്‌സിനെ രാജസ്ഥാന് കൈമാറുമെന്നാണ് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. 

2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു.

മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. 

reports suggest that rajasthan royals captain sanju samson could be traded to chennai super kings ahead of the upcoming ipl season. according to sources, talks are underway for a possible player swap deal between the two franchises. if the trade goes through, some of csk’s star players might move to rajasthan royals in exchange.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  2 hours ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വരാനിരിക്കുന്നത് തണുത്തുറഞ്ഞ രാത്രികൾ

uae
  •  3 hours ago
No Image

'ദൃശ്യം' കണ്ടത് നാല് തവണയെന്ന് മൊഴി: ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ച് ഭസ്മം നദിയിൽ ഒഴുക്കി; ഭർത്താവ് അറസ്റ്റിൽ

National
  •  3 hours ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  3 hours ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  3 hours ago
No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  4 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  4 hours ago
No Image

അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും

Kerala
  •  4 hours ago