HOME
DETAILS

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്

  
December 23, 2025 | 6:07 PM

ksrtc bus sexual assault convict sentenced to 6 years rigorous imprisonment

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. വിളപ്പിൽ കാവുംപുറം സ്വദേശി ബിജുവിനെയാണ് (46) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയായി കോടതി വിധിച്ച 30,000 രൂപ (പിഴത്തുക അതിജീവിതയ്ക്ക് നൽകണം). പിഴ ഒടുക്കിയില്ലെങ്കിൽ 3 മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2023 നവംബർ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് നേരെയാണ് ബിജു അതിക്രമം നടത്തിയത്. കുട്ടികൾ പലതവണ എതിർത്തിട്ടും പ്രതി പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ പെൺകുട്ടികൾ ബഹളം വെച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഇടപെടുകയായിരുന്നു.

പ്രതിയെ രക്ഷപെടാൻ അനുവദിക്കാതെ ജീവനക്കാർ ബസ് നേരിട്ട് വിളപ്പിൽശാല പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി. കുട്ടികളുടെ പരാതിയിൽ അന്ന് തന്നെ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.

വിളപ്പിൽശാല ഇൻസ്പെക്ടർ എൻ. സുരേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിന്മേലാണ് ജഡ്ജി എസ്. രമേശ് കുമാർ വിധി പ്രസ്താവിച്ചത്. 22 സാക്ഷികളെ വിസ്തരിക്കുകയും  25 രേഖകളും 2 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.

 

The incident took place while the students were traveling, leading to a case being registered against the accused. After examining the evidence and witness statements, the court found the man guilty and imposed the jail term along with a fine. This verdict highlights the judiciary's strict stance on ensuring the safety of women and children in public transport.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  8 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  8 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  8 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  8 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  8 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  8 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  8 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  8 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  8 days ago