HOME
DETAILS

സർക്കാർ ഉറപ്പ് വെറും പാഴ്വാക്ക് മാത്രം: ഒരാഴ്ചക്കകം പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് ഇടുക്കി നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും

  
Web Desk
November 13, 2025 | 1:42 PM

government assurance becomes mere empty talk idukki nursing college students and parents warn of hunger strike if issues not resolved within a week

ഇടുക്കി: ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും വീണ്ടും സമരത്തിനൊരുങ്ങുന്നു. ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ സമര പ്രഖ്യാപനം. നേരത്തെ നൽകിയ ഉറപ്പുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നും, ജനപ്രതിനിധികൾ വഞ്ചിച്ചെന്നുമാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന സർക്കാർ ഉറപ്പ് പാഴായതിനെ തുടർന്നാണ് വീണ്ടും സമരമുഖത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ടു വർഷം മുമ്പ് ആരംഭിച്ച കോളേജിൽ നിലവിൽ 120 വിദ്യാർഥികളാണുള്ളത്. സ്വന്തമായി കെട്ടിടമോ ഹോസ്റ്റലോ ഇല്ല എന്നതാണ് പ്രധാന പ്രതിസന്ധി. പെൺകുട്ടികളുടെ താമസ സൗകര്യത്തിനായി സ്വകാര്യ സ്കൂൾ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നിലവിൽ ഉപയോഗിക്കുന്നത്.

കഴിഞ്ഞ മാസം ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയെങ്കിലും, പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും സ്ഥിതി പഴയതിലും മോശമായെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഹോസ്റ്റലിൽ കുടിവെള്ളം പോലും ലഭ്യമല്ലെന്നും, സമരം നടത്തിയതിനുള്ള പകപോക്കലാണിതെന്നും അവർ ആരോപിക്കുന്നു.

പൈനാവിലെ മെഡിക്കൽ വിദ്യാർഥികളുടെ ഒഴിഞ്ഞ ഹോസ്റ്റൽ വിട്ടുനൽകാൻ നേരത്തെ ധാരണയായിരുന്നെങ്കിലും, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ അനുകൂലമായ നിലപാട് എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. കൂടാതെ, കഴിഞ്ഞ സമരത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇടപെടലും ഭീഷണിയുമുണ്ടായെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു.

പുതിയ ബാച്ച് വിദ്യാർഥികൾ കൂടി എത്തുന്നതോടെ നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. സർക്കാരിന് സമർപ്പിച്ച ആവശ്യങ്ങൾക്ക് മേൽ ഒരാഴ്ച കൂടി കാത്തിരിക്കും. ഇതിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ നിരാഹാര സമരവും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

 

Students and parents of Idukki Government Nursing College are preparing for a hunger strike, accusing the government of breaking its promises to provide basic facilities, including a dedicated hostel and buildings. They have given the authorities one week to resolve the infrastructural crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  15 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  15 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  15 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  15 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  15 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  15 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  15 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  15 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  15 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  15 days ago