HOME
DETAILS

ബിഹാർ തെരഞ്ഞെടുപ്പ്: വിധി അറിയാൻ മണിക്കൂറുകൾ മാത്രം; പ്രതീക്ഷയിൽ മഹാസഖ്യം

  
Web Desk
November 13, 2025 | 2:45 PM

bihar election hours left to know the verdict mahagathbandhan hopeful

പട്‌ന: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ, വിജയ പ്രതീക്ഷയിലാണ് മഹാസഖ്യവും എൻഡിഎയും. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ പൂർണ്ണ ചിത്രം വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും കമ്മിഷൻ വ്യക്തമാക്കി.

റെക്കോർഡ് പോളിംഗ്: ജനവിധി ആർക്കൊപ്പം?

ബിഹാർ തെരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 64.7 ശതമാനവും രണ്ടാം ഘട്ടത്തിൽ 67.14 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബിഹാറിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. ഈ റെക്കോർഡ് പോളിംഗ് ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

തൊഴിലില്ലായ്മയും വോട്ടുകോളള ആരോപണങ്ങളും വോട്ടർമാരെ സ്വാധീനിച്ചില്ലെന്നാണ് എക്‌സിറ്റ് പോൾ നിരീക്ഷണങ്ങൾ. എന്നാൽ, തൊഴിൽരഹിതരുടെയും വിദ്യാർത്ഥികളുടെയും പിന്തുണ മഹാസഖ്യത്തിനൊപ്പമാണ്. സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ സ്ത്രീകൾ, സ്വകാര്യ ജീവനക്കാർ എന്നിവരുടെ പിന്തുണ എൻഡിഎക്ക് ലഭിക്കുമെന്നും ആക്‌സിസ് മൈ ഇന്ത്യ സർവേ പറയുന്നു.

എക്‌സിറ്റ് പോളുകൾ എൻഡിഎക്ക് മുൻതൂക്കം പ്രവചിക്കുമ്പോഴും, വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ചിത്രം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഹാസഖ്യ നേതാക്കൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ആർജെഡി നേതാവ് തേജസ്വി യാദവിന്റെയും നേതൃത്വത്തിൽ വൻ പ്രചാരണമാണ് സഖ്യം നടത്തിയത്. എല്ലാ കുടുംബങ്ങളിലും ഒരാൾക്ക് സർക്കാർ ജോലി എന്ന വാഗ്ദാനമാണ് മഹാസഖ്യം പ്രധാനമായും മുന്നോട്ട് വെച്ചത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും നേതൃത്വത്തിൽ നിരവധി റാലികളാണ് നടന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാർ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് നിരവധി ക്ഷേമപദ്ധതികളും സൗജന്യ പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കുമുള്ള നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35 ശതമാനം സംവരണം, മഹിള റോസ്ഗാർ യോജന തുടങ്ങിയ വാഗ്ദാനങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്. എക്‌സിറ്റ് പോൾ പ്രവചനങ്ങളാണോ? യാഥാർത്ഥ്യമാകുന്നത് അതോ മഹാസഖ്യം അട്ടിമറി വിജയം നേടുമോ എന്നറിയാൻ നാളത്തെ ഫലം വരെ കാത്തിരിക്കാം.

 

 

Counting of votes for the crucial Bihar Assembly election is just hours away. Most exit polls predict a comfortable victory for the NDA (led by Nitish Kumar and the BJP), forecasting around 130+ seats, which is above the 122-seat majority mark. However, the opposition Mahagathbandhan (RJD, Congress, and Left), led by Tejashwi Yadav, remains hopeful of a surprise win, citing massive rallies and voter enthusiasm for their promise of jobs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  10 days ago
No Image

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 97 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

National
  •  10 days ago
No Image

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ കത്തിയമർന്ന് ബം​ഗ്ലാദേശ്; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

International
  •  10 days ago
No Image

വിസി നിയമനത്തിൽ സമവായം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala
  •  10 days ago
No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  10 days ago
No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  10 days ago
No Image

സഞ്ജുവിന്റെ പവർ ഹിറ്റിൽ അമ്പയർ ഗ്രൗണ്ടിൽ വീണു; അഹമ്മദാബാദ് ടി20യിൽ നാടകീയ രംഗങ്ങൾ

Cricket
  •  10 days ago
No Image

ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ'; സ്പാനിഷ് ചിത്രം 'ബീഫിന്' വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

ക്രിസ്മസ് പരീക്ഷയിൽ മാറ്റം: നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പരീക്ഷ ജനുവരി അഞ്ചിന്

latest
  •  10 days ago
No Image

ചരിത്രനേട്ടവുമായി സഞ്ജു സാംസൺ; അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് ക്ലബ്ബിൽ

Cricket
  •  10 days ago