500 കിലോ ലഡു, 5 ലക്ഷം രസഗുള, ഗുലാബ് ജാമുന്‍...വിജയാഘോഷത്തിനൊരുങ്ങി എന്‍.ഡി.എ
പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ആഘോഷത്തിനായി ഒരുക്കം പൂര്‍ത്തിയാക്കിയിരിക്കുകയാണ് എന്‍.ഡി.എ. ഭരണ സഖ്യത്തിന് വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍ വന്നപ്പോള്‍ തന്നെ എന്‍.ഡി.എ ക്യാംപിനുള്ളില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.പറ്റ്‌നയില്‍ ഇതിനായി മധുരപലഹാരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.
ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങള്‍ മുന്നില്‍ വച്ച് വലിയൊരു കുക്കിങ് പാനിലാണ് ലഡു തയ്യാറാക്കുന്നത്. കണ്ണേറ് കിട്ടാതിരിക്കാന്‍ ഒരു നാരങ്ങയും മുളകും സമീപത്ത് തൂക്കിയിട്ടിട്ടുണ്ടെന്നും പാചകക്കാര്‍ പറഞ്ഞു.
പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമാക്കാന്‍ പഞ്ചസാര കുറച്ചാണ് നിര്‍മാണം- പാചകക്കാര്‍ പറഞ്ഞു. അഞ്ച് ലക്ഷം രസഗുളകളും ഗുലാബ് ജാമുനുകളും തയ്യാറാക്കുന്നുണ്ട്.
ഇതിന് പുറമേ അനന്ത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ പറ്റ്‌നയില്‍ 50,000 പേര്‍ക്ക് ഒരു വലിയ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവിയുടെ വസതിയില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.
ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. എന്‍.ഡി.എയില്‍ നിലവില്‍ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 72 സീറ്റിലാണ് ബി.ജെ.പി മുന്നേറുന്നത്. ജെ.ഡി.യും 59 സീറ്റിലും. പ്രതീക്ഷിച്ച് പ്രകടനം നിതീഷിന് കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
the nda gears up for a massive victory celebration, arranging 500 kg of laddus, 5 lakh rasgullas, and large quantities of gulab jamuns. get the latest updates on the festive preparations and political buzz.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."