പത്താമൂഴം; ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പാട്ന: ഭരണത്തുടര്‍ച്ച നേടിയ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാട്നയിലെ ഗാന്ധി മൈതാനത്ത് രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പത്താം തവണയാണ് മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് കുമാര്‍ എത്തുന്നത്. നിതീഷിനൊപ്പം ബി.ജെ.പി, ജെ.ഡി.എസ്. എല്‍.ജെ.പി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ആര്‍.എല്‍.എം എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രമാരായും സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തും.
ഇന്നലെ നിതീഷ് കുമാറിന്റെ ഏക് ആനി മാര്‍ഗിലെ വസതിയില്‍ ചേര്‍ന്ന എന്‍.ഡി.എ നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള തന്റെ രാജി സമര്‍പ്പിക്കുകയും പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
English summary: Nitish Kumar will take oath as the Chief Minister of Bihar today at 11:30 AM at Gandhi Maidan in Patna. This marks his tenth term as Chief Minister. Along with him, representatives from BJP, JD(S), LJP, Hindustani Awam Morcha, and RLM will also be sworn in as ministers. Prime Minister Narendra Modi, Union Ministers, and Chief Ministers from NDA-ruled states are expected to attend the ceremony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."