HOME
DETAILS

വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്മാറ്റം: സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

  
Web Desk
December 03, 2025 | 1:14 PM

central telecom ministry withdraws mandatory sanchar saathi app order following widespread protests

ന്യൂഡൽഹി: വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്ലിക്കേഷൻ മൊബൈൽ ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന പ്രതിപക്ഷ വിമർശനങ്ങൾ ശക്തമായതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ നിർണ്ണായക നീക്കം.

ആപ്ലിക്കേഷൻ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ടെലികോം മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആപ്ലിക്കേഷന് പൊതുജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഉത്തരവ് പിൻവലിക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. പൗരന്മാരെ സഹായിക്കുകയാണ് സഞ്ചാർ സാഥി ആപ്പ് വഴി ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.

മൊബൈൽ ഫോൺ നിർമാതാക്കളായ ആപ്പിൾ, സാംസങ്, വിവോ, ഓപ്പോ, ഷവോമി തുടങ്ങിയ കമ്പനികളോട് മൂന്ന് മാസത്തിനുള്ളിൽ ആപ്പ് എല്ലാ ഫോണുകളിലും പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രം നിർദേശം നൽകിയിരുന്നത്. സൈബർ തട്ടിപ്പുകൾ തടയുന്നതിനായാണ് ആപ്പ് എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.

എങ്കിലും, ഈ നീക്കത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും എല്ലാം നിരീക്ഷിക്കാനുള്ള 'ബിഗ് ബ്രദറിന്റെ' നീക്കമാണിതെന്നും നേതാക്കൾ വിമർശിച്ചു. 

"പൊതുജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇത്. എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണിത്. പെഗാസസ് പോലുള്ള സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്," കെ.സി. വേണുഗോപാൽ എം.പി. വിമർശിച്ചു.

കെ.സി. വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത് പാർലമെന്റിൽ ഉന്നയിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ആപ്പ് നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം തയ്യാറായത്.

എന്താണ് സഞ്ചാർ സാഥി നൽകുന്ന സേവനങ്ങൾ

കേന്ദ്രസർക്കാർ 2023 മേയിലാണ് ഈ പോർട്ടൽ സംവിധാനം ആരംഭിച്ചത്. മൊബൈൽ ഉപയോക്താക്കൾക്ക് നിരവധി സുരക്ഷാ സേവനങ്ങളാണ് ആപ്പ് നൽകുന്നത്

മോഷ്ടിച്ച ഫോണുകൾ ബ്ലോക്ക് ചെയ്യാം 

ഫോൺ നഷ്ടപ്പെട്ടാൽ പൊലിസിന്റെ സഹായം കൂടാതെ തന്നെ ആപ്പ്/പോർട്ടൽ വഴി ബ്ലോക്ക് ചെയ്യാനാകും. ഒരു തവണ ഐഎംഇഐ (IMEI) നമ്പർ ഉപയോഗിച്ച് ബ്ലോക്ക് ചെയ്താൽ, പിന്നീട് ഏത് സിം കാർഡ് ഇട്ടാലും ആ ഫോൺ പ്രവർത്തിക്കില്ല. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് നീക്കം ചെയ്യാനും സൗകര്യമുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം, ഇതുവരെ 42.14 ലക്ഷത്തിലധികം മൊബൈലുകൾ ബ്ലോക്ക് ചെയ്യുകയും 26.11 ലക്ഷം മോഷ്ടിക്കപ്പെട്ട ഫോണുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.

വ്യാജ സിംകാർഡുകൾ കണ്ടെത്താം

നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റാരെങ്കിലും വ്യാജ സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും, അത്തരം കണക്ഷനുകൾ റിപ്പോർട്ട് ചെയ്യാനും സാധിക്കും.

തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം
 
വ്യാജ കോളുകൾ, എസ്എംഎസുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ തുടങ്ങിയ തട്ടിപ്പുകൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്യപ്പെടുന്ന നമ്പറുകൾ ടെലികോം വകുപ്പ് ബ്ലോക്ക് ചെയ്യും.

ഫോൺ ഒറിജിനൽ ആണോയെന്ന് അറിയാം

ഒരു ഫോൺ വാങ്ങുമ്പോൾ അത് ഒറിജിനലാണോ വ്യാജനാണോ എന്ന് അതിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ച് പരിശോധിക്കാനാകും. ഒരേ ഐഎംഇഐ നമ്പറിൽ ഒന്നിലധികം ഫോണുകൾ പ്രവർത്തിക്കുന്നത് സുരക്ഷാ ഭീഷണിയായും ജാമ്യമില്ലാ കുറ്റമായും കണക്കാക്കുന്നു.

പ്രീ-ഇൻസ്റ്റലേഷൻ വിവാദം

നവംബർ 28 മുതൽ 90 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാൻഡ്‌സെറ്റുകളിലും 'സഞ്ചാർ സാഥി' ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് മൊബൈൽ ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിർദേശം നൽകിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.

ആപ്പിൾ, സാംസങ്, ഗൂഗിൾ അടക്കമുള്ള കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ, ആപ്പ് ഒരിക്കൽ പ്രീ-ഇൻസ്റ്റാൾ ചെയ്താൽ ഉപയോക്താക്കൾക്ക് അത് പ്രവർത്തനരഹിതമാക്കാൻ (Disable) കഴിയരുത് എന്നൊരു വ്യവസ്ഥയുണ്ടായിരുന്നു. ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും, ജനങ്ങളെ നിരീക്ഷിക്കാനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ വിവാദം ശക്തമായതോടെ കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആപ്പ് നിർബന്ധമല്ലെന്നും, ഇത് അടിച്ചേൽപ്പിക്കുന്ന തീരുമാനമല്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്. ആവശ്യമില്ലാത്തവർക്ക് ഫോണുകളിൽ നിന്ന് ആപ്പ് നീക്കം ചെയ്യാൻ (Uninstall/Delete) സാധിക്കുമെന്നും മന്ത്രി പറയുന്നു. ആപ്പ് നിലനിർത്തണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ, ഈ ആപ്പ് ഡിലീറ്റ് ചെയ്യുന്നതുകൊണ്ട് ഉപയോക്താവിന് സാങ്കേതികമായി ദോഷകരമായതൊന്നും സംഭവിക്കില്ല. ആപ്പ് നൽകുന്ന സുരക്ഷാ സേവനങ്ങൾ (മോഷ്ടിച്ച ഫോൺ ബ്ലോക്ക് ചെയ്യൽ, വ്യാജ സിം പരിശോധന) ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാവുന്നതാണ്. എന്നിരുന്നാലും, സൈബർ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ സേവനങ്ങൾക്കായി ആപ്പ് നിലനിർത്തുന്നതാണ് അഭികാമ്യം. 

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന കേന്ദ്രമന്ത്രിയുടെ ഉറപ്പ് സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്ക് താൽക്കാലിക ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും, ജനങ്ങളെ നിരീക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

 

 

The Indian government's Department of Telecommunications (DoT) withdrew its directive that would have mandated mobile phone manufacturers to pre-install the 'Sanchar Saathi' app on all smartphones sold in India. The initial order, aimed at boosting cyber safety and helping users report fraud/stolen phones, faced strong backlash from the opposition, industry, and civil society over privacy risks and concerns about potential surveillance. The Ministry of Communications stated the withdrawal was due to the app's "increasing acceptance" and high voluntary download rates, confirming that the application remains optional for citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  2 hours ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  2 hours ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  2 hours ago
No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  3 hours ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  3 hours ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയടയ്ക്കാൻ കോടതിയിൽ എത്തി; കാത്തുനിൽക്കാൻ പറഞ്ഞ സമയം നോക്കി വീണ്ടും മദ്യപിച്ചെത്തിയതോടെ പുതിയ കേസ്

Kerala
  •  3 hours ago
No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  3 hours ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  4 hours ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  4 hours ago