വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്
അബൂദബി: ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
അബൂദബിയിലെ ഖസർ അൽ ഷാതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നൂതന സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ പ്രാധാന്യം ഇരുവരും ചർച്ച ചെയ്തു.
വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക മേഖലകൾ തുടങ്ങിയ നിർണായക മേഖലകളിൽ AI സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.
യുഎഇയുടെ കാഴ്ചപ്പാടിനെയും സമൂഹത്തിനും വികസനത്തിനും പിന്തുണ നൽകുന്ന രീതിയിൽ ഭാവി സാങ്കേതികവിദ്യകളെ സ്വീകരിക്കുന്ന സമീപനത്തെയും ജെഫ് ബെസോസ് അഭിനന്ദിച്ചു.
അബൂദബി ഉപഭരണാധികാരിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി കൗൺസിൽ (AIATC) ചെയർമാനുമായ ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൺ ഖലീഫ അൽ മുബാറക് ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
UAE President His Highness Sheikh Mohamed bin Zayed Al Nahyan held a meeting with Jeff Bezos, the founder and executive chairman of Amazon. The leaders discussed areas of mutual interest and opportunities for collaboration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."