HOME
DETAILS

വിഘ്‌നേഷ് പുത്തൂർ ഇനി പുതിയ ടീമിനൊപ്പം; കൂടുമാറ്റം സഞ്ജുവിന്റെ പഴയ തട്ടകത്തിലേക്ക്

  
Web Desk
December 16, 2025 | 12:32 PM

Rajasthan Royals signed kerala cricketer Vignesh Puthur

മലയാളി താരം വിഘ്‌നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിൽ. ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് മലയാളി താരത്തെ രാജസ്ഥാൻ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു വിഘ്‌നേഷ്. അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ മിന്നും ബൗളിംഗ് പ്രകടനമായിരുന്നു വിഘ്‌നേഷ് നടത്തിയിരുന്നത്. 

 

ഐപിഎല്ലിൽ മുംബൈക്കായി അരങ്ങേറ്റ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് താരം കളത്തിൽ ഇറങ്ങിയത്. മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇമ്പാക്ട് പ്ലെയർ ആയാണ് വിഘ്‌നേശ് കളത്തിലിറങ്ങിയത്.

മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. തന്റെ ആദ്യ ഓവറിൽ തന്നെ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയാണ് കേരള താരം തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്.  പിന്നീട് ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയും വീഴ്ത്തി വിഘ്‌നേഷ് തിളങ്ങി. എന്നാൽ പരുക്ക് മൂലം താരം പിന്നീട് ഐപിഎല്ലിൽ നിന്നും പുറത്താവുകയായിരുന്നു. 

ഏഴ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തത്. വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, കുമാർ കാർത്തികേയ, കുനാൽ റാത്തോഡ്, അശോക് ശർമ, ആകാശ് മധ്വാൾ എന്നീ താരങ്ങളെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്.  

ക്യാപ്റ്റൻ സഞ്ജു സാംസൺ, നിതീഷ് റാണാ എന്നിവരെ ട്രേഡിങ്ങിലൂടെ രാജസ്ഥാൻ മറ്റ് ടീമുകൾക്ക് കൈമാറിയിരുന്നു. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്‌സിനാണ് റോയൽസ് ട്രേഡ് ചെയ്തത്. സിഎസ്കെയിൽ നിന്നും ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു. നിതീഷ് റാണയെ ഡൽഹി ക്യാപ്പിറ്റൽസിനാണ് കൈമാറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ട് തവണ ഐപിഎൽ കിരീടം നേടാൻ റാണക്ക് സാധിച്ചിരുന്നു. 

അതേസമയം യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ക്വേന മഫാക, ഷിംറോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, യുധ്വിർ സിംഗ്, ജോഫ്ര ആർച്ചർ എന്നീ താരങ്ങളെ രാജസ്ഥാൻ നിലനിർത്തുകയും ചെയ്തു.

2025 ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‍തത്. 14 മത്സരങ്ങളിൽ നിന്നും നാല് വിജയവും 10 തോൽവിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാൻ നേടിയിരുന്നത്. 

Malayali player Vignesh Puthur in Rajasthan Royals. Rajasthan bought the Malayali player for Rs 30 lakh in the IPL player auction. Vignesh was a star of Mumbai Indians last season. Vignesh had a brilliant bowling performance in his debut IPL season itself.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 hours ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  3 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 hours ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  3 hours ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  4 hours ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  4 hours ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  4 hours ago
No Image

സമസ്ത ശതാബ്ദി സന്ദേശ യാത്ര; പതാക കൈമാറ്റം 18-ന്

samastha-centenary
  •  4 hours ago
No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  5 hours ago