HOME
DETAILS

അടുത്ത നാല് കളിയിൽ പൂജ്യത്തിന് പുറത്തായാലും അവനെ ഇന്ത്യ ഒഴിവാക്കില്ല: കൈഫ്

  
December 16, 2025 | 1:25 PM

muhammed kaif talks about suryakumar yadav

ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ് സമീപകാലങ്ങളിൽ ടി-20യിൽ നിരാശാജനകമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സ്‌കൈയുടെ നിലവിലെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അടുത്ത നാല് മത്സരങ്ങളിലും പൂജ്യം റൺസിന്‌ പുറത്തായാലും സൂര്യയെ ടീമിൽ നിന്നും പുറത്താക്കില്ലെന്നാണ് കൈഫ് പറഞ്ഞത്. 

''അടുത്ത നാല് മത്സരങ്ങളിൽ സൂര്യ പൂജ്യത്തിന് പുറത്തായാലും അദ്ദേഹത്തെ പുറത്താക്കില്ല. അതിനാൽ എന്തൊക്കെ സംഭവിച്ചാലും കളിക്കുമെന്ന് സൂര്യ സ്വയം ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത്. ഗില്ലിനെ പോലെ ഒരു ഡ്രോപ്പ് സാഹചര്യം അദ്ദേഹം നേരിടില്ല'' കൈഫ് പറഞ്ഞു. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 29 റൺസ് മാത്രമാണ് സ്കൈക്ക് നേടാൻ സാധിച്ചത്. 

ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 മത്സരം നാളെയാണ് നടക്കുന്നത്. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. നടക്കുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്.

മൂന്നാം ടി-20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് കൈപ്പിടിയിലാക്കിയത്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറിൽ 117 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

Indian T20 captain Suryakumar Yadav has been having a disappointing run in T20Is in recent times. Now, former Indian player Mohammad Kaif has spoken about Sky's current performances. Kaif said that Suryakumar Yadav will not be dropped from the team even if he is out for zero runs in the next four matches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  3 hours ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  3 hours ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 hours ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 hours ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  4 hours ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  5 hours ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  5 hours ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  5 hours ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  5 hours ago