HOME
DETAILS

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

  
Web Desk
December 16, 2025 | 4:41 PM

tiger threat in wayanad educational institutions declared holiday

വയനാട്: ചീക്കല്ലൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. പ്രദേശവാസികളെ മുൾമുനയിൽ നിർത്തിക്കൊണ്ട്, ഏകദേശം അഞ്ചു വയസ്സുള്ള ആൺകടുവ ചീക്കല്ലൂർ വയലിലെ ഒരു തുരുത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പനമരം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലെ സ്‌കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 17 ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമാണ്.

രാത്രിയോടെ കടുവയെ കാട്ടിലേക്ക് തുരത്താനുള്ള തീവ്ര ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കടുവയെ ഭയപ്പെടുത്തി ഓടിക്കാൻ ലക്ഷ്യമിട്ട് ശബ്ദമുണ്ടാക്കി പടക്കം പൊട്ടിക്കുന്നുണ്ട്. അതേസമയം, കൈതക്കാട്ടിൽ ഒളിച്ചിരുന്ന കടുവ ഇപ്പോൾ തുറന്ന ജനവാസ മേഖലയിലേക്കാണ് ഓടിക്കയറിയത്. ഇതോടെ ദൗത്യം കൂടുതൽ ശ്രമകരമായിരിക്കുകയാണ്.

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലത്ത് ഉടൻ തന്നെ കൂട് സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നതുവരെ പ്രദേശവാസികൾക്ക് വീടിനകത്ത് തന്നെ തുടരാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. അതിഭയങ്കരമായ ജാഗ്രതയിലാണ് ചീക്കല്ലൂർ ഗ്രാമം.

 

 

The tiger is currently isolated on a patch of dry land in the Cheekkalloor paddy fields. Forest officials are attempting a mission to drive the tiger back into the wild, which involves using loud noises and firecrackers. The situation escalated after the tiger ran into the open residential area from its previous hiding spot in a thicket. A prohibitory order (curfew) has been declared in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  5 hours ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 hours ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  5 hours ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  5 hours ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  6 hours ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  6 hours ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  6 hours ago
No Image

സമസ്ത ശതാബ്ദി സന്ദേശ യാത്ര; പതാക കൈമാറ്റം 18-ന്

samastha-centenary
  •  7 hours ago
No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  7 hours ago