കുവൈത്തില്‍ ഈയാഴ്ച മുഴുവനായി തീവ്ര മഴ, ഇടിമിന്നലിനും മൂടല്‍മഞ്ഞിനും സാധ്യതയെന്നും മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ ആഴ്ച അവസാനം വരെ ശക്തമായ മഴയ്ക്കും ഒപ്പം ഇടിമിന്നലിനും മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെയാണ് മഴയുടെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ഇക്കാരണത്താല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കുവൈത്ത് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സ് ഇപ്രകാരമാണ്:
* മഴയ്‌ക്കൊപ്പം രാജ്യത്ത് തണുപ്പും വര്‍ദ്ധിക്കും.
* വരും ദിവസങ്ങളില്‍ മിക്കയിടങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരിക്കും.
* പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യത കാണുന്നു.
* റോഡുകളില്‍ കാഴ്ചപരിധി കുറയാന്‍ ഇടയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
* വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടാനും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Kuwait is set to experience changing weather conditions starting Wednesday evening, with scattered thunderstorms expected to intensify early Thursday and become heavy in some areas, the Meteorological Department said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."