“report confirms that four children who received blood transfusions during treatment at a government hospital in madhya pradesh have tested positive for hiv.”
HOME
DETAILS
MAL
മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ
December 17, 2025 | 3:59 AM
ഭോപാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 12നും 15നും ഇടയില്‍ പ്രായമുള്ള തലസീമിയ രോഗബാധിതരായ കുട്ടികള്‍ക്കാണ് സത്‌നയിലെ സര്‍ദാര്‍ വല്ലഭായ് പാട്ടേല്‍ ജില്ലാ ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് സ്വീകരിച്ച രക്തത്തിലൂടെ എച്ച്.ഐ.വി ബാധയുണ്ടായത്. ഗുരുതരമായ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. മലിനമായ സൂചികള്‍ മുഖേനയോ രക്തത്തിലൂടെയോ ആയിരിക്കാം അണുബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ കുട്ടികളുടെ കുടുംബാംഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആരിലും എച്ച്.ഐ.വി ബാധ കണ്ടെത്തിയില്ല. ആരോഗ്യമേഖലയിലെ ഗുരുതരമായ സാഹചര്യമാണ് സംഭവം വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ചിന്ദ്വാരയില്‍ വിഷാംശമുള്ള ചുമ സിറപ്പ് കണ്ടെത്തിയതും ഇന്‍ഡോര്‍, സത്‌ന സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളെ എലികടിച്ചതും ആരോഗ്യമേഖലയുടെ ദയനീയമായ അവസ്ഥയാണ് തെളിയിക്കുന്നത്. കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ യാദവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."