HOME
DETAILS

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

  
December 17, 2025 | 4:17 AM

us military attacks after seizing an oil tanker off the coast of venezuela destroyed three boats and killed eight people

വാഷിങ്ടൺ: വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ സൈന്യം കടൽക്കൊല തുടരുന്നു. കിഴക്കൻ പസഫിക് സമുദ്രത്തിൽ ബോട്ടുകൾക്കു നേരെ ആക്രമണം നടത്തി എട്ടു പേരെ കൊലപ്പെടുത്തിയതായി യു.എസ് സൈന്യം അറിയിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ഭീഷണിയിലാക്കിയാണ് യു.എസിന്റെ കടലിലെ ആക്രമണം തുടരുന്നത്.

മയക്കുമരുന്ന് കടത്ത് ആരോപിച്ച് നിരവധി ബോട്ടുകൾ യു.എസ് തകർക്കുകയും അതിലെ യാത്രികരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കിഴക്കൻ പസഫിക് സമുദ്രത്തിൽ ആക്രമണം നടത്തിയ വിവരം യു.എസ് സൈന്യത്തിന്റെ സതേൺ കമാന്റ് ആണ് സമൂഹ മാധ്യമ പോസ്റ്റിൽ അറിയിച്ചത്.

തിങ്കളാഴ്ച മൂന്നു ബോട്ടുകൾക്കു നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയതായി യു.എസ് ഡിഫൻസ് സെക്രട്ടറി പെറ്റെ ഹെഗ്‌സേത് അറിയിച്ചു. ആദ്യം ആക്രമണം നടത്തിയ കപ്പലിലും മൂന്നാമത്തെ കപ്പലിലും മൂന്നു പേർ വീതവും രണ്ടാമത്തെ കപ്പലിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഇവർ ലഹരിക്കടത്തുകാരാണെന്നാണ് യു.എസ് ആരോപിക്കുന്നത്.

സമാന രീതിയിൽ 90 പേരെയാണ് കടലിൽവച്ച് ലഹരിക്കടത്ത് ആരോപിച്ച് യു.എസ് കൊലപ്പെടുത്തിയത്. സെപ്റ്റംബർ മുതൽ കരീബിയൻ, പസഫിക്, വെനസ്വല മേഖലകളിൽ വച്ചാണ് യു.എസ് ആക്രമണം നടത്തിയത്. ഹെലികോപ്ടർ വഴി ബോട്ടുകൾക്ക് മുകളിൽ ബോംബിടുകയാണ് യു.എസ് സൈന്യം ചെയ്യുന്നത്.

“us military attacks after seizing an oil tanker off the coast of venezuela; destroyed three boats and killed eight people.”

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  3 hours ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  4 hours ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  4 hours ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  4 hours ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  4 hours ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  4 hours ago
No Image

മൂന്നുവയസ്സുകാരന്‍ കുടിവെള്ള ടാങ്കില്‍ വീണുമരിച്ചു

Kerala
  •  4 hours ago
No Image

തദ്ദേശം; ബി.ജെ.പിക്ക് വോട്ട് വിഹിതം കുറഞ്ഞു; സിറ്റിങ് സീറ്റുകളിലും വലിയ നഷ്ടം

Kerala
  •  4 hours ago
No Image

ജില്ലാ പഞ്ചായത്തുകളെ ആര് നയിക്കും; ചർച്ചകൾ സജീവം; കോഴിക്കോട്ട് കോൺഗ്രസും മുസ്‌ലിം  ലീഗും പദവി പങ്കിടും

Kerala
  •  5 hours ago
No Image

ഖത്തര്‍ ദേശീയ ദിനം: സ്വകാര്യ മേഖലയില്‍ നാളെ ശമ്പളത്തോടെയുള്ള അവധി

qatar
  •  5 hours ago