രൂപ ഇന്ന് ഇടിഞ്ഞില്ല, നേരിയ തോതില്‍ മെച്ചപ്പെട്ടു; എങ്കിലും ഏഷ്യയിലെ ഏറ്റവും മോശം പകടനം നടത്തുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ തുടരുന്നു | India Rupee Value
മുംബൈ: തുടര്‍ച്ചയായി താഴേക്ക് വരികയായിരുന്ന ഇന്ത്യന്‍ രൂപ ഇന്ന് ഇടിഞ്ഞില്ല. നേരിയ തിരിച്ചുവരവിന്റെ സൂചനകളാണ് ഇന്ന് രാവിലെ രൂപ പ്രകടിപ്പിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടപെടലിനെ തുടര്‍ന്ന് ഇന്ന് (ഡിസംബര്‍ 17) ഏഴ് മാസത്തിനിടയിലെ ഏറ്റവും ശക്തമായ വീണ്ടെടുക്കലിന് രൂപയെ സഹായിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ ഡോളര്‍ വില്‍പ്പന തുടര്‍ന്നതിനെത്തുടര്‍ന്ന് അതിരാവിലെ ആഭ്യന്തര കറന്‍സി ഉയര്‍ന്നു. രാവിലെ 09:40 ന് പ്രാദേശിക കറന്‍സി യുഎസ് ഡോളറിനെതിരെ 90.0963 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഇന്നലെ വ്യാപാരം തുടങ്ങിയപ്പോള്‍ 91.0762 ഉം ക്ലോസിങ് സമയത്ത് 91.0325 ഉം ആയിരുന്നു. ഇവിടെനിന്നാണ് രൂപ അല്‍പ്പം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ 1.03 ശതമാനം മൂല്യം വീണ്ടെടുത്തു എന്ന് പറയാം. 2025 മെയ് 23 ന് ശേഷം ഇതാദ്യമായാണ് ഇത്രയും തിരിച്ചുവരവ് നടത്തിയത്. അതേസമയം, ഏഷ്യയിലെ ഏറ്റവും മോശം പ്രകടം കാഴ്ചവയ്ക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ തുടരുകയാണ്. ഡിസംബര്‍ 16നാണ് ഡോളറിനെതിരെ രൂപ 91 കടന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നതില്‍ നിന്ന് രൂപയ്ക്ക് ചില പിന്തുണ ലഭിച്ചെങ്കിലും, ഇന്ത്യാ - യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും തുടര്‍ച്ചയായ വിദേശ നിക്ഷേപ പിന്‍വലിക്കലും ഈ നേട്ടം ഭാഗികമായി ഇല്ലാതാക്കുകയാണ്.
ഇന്ത്യന്‍ രൂപയും (Indian Rupee) യു.എസ്, കാനഡ ഡോളര്‍ (US Dollar), യൂറോ (Euro), ഗള്‍ഫ് കറന്‍സികള്‍ (UAE dirham, Saudi, Qatar, Riyal, Kuwait, Bahrain Dinar, Omani Rial) ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (2025 ഡിസംബര്‍ 17, ബുധനാഴ്ച) വിനിമയ നിരക്ക് അറിഞ്ഞിരിക്കാം.
ഇന്ത്യന്‍ രൂപയുടെ വിദേശ കറന്‍സി മൂല്യം
ഡിസംബര്‍ 17, 2025 | 06:29 UTC
| കറന്‍സി | 1 INR = | 1 യൂണിറ്റ് = INR |
|---|---|---|
| യുഎസ് ഡോളര്‍ (USD) | 0.011070 | 90.34 |
| യൂറോ (EUR) | 0.009443 | 105.90 |
| ബ്രിട്ടീഷ് പൗണ്ട് (GBP) | 0.008271 | 120.90 |
| ഓസ്ട്രേലിയന്‍ ഡോളര്‍ (AUD) | 0.016727 | 59.78 |
| കനേഡിയന്‍ ഡോളര്‍ (CAD) | 0.015253 | 65.56 |
| സിംഗപ്പൂര്‍ ഡോളര്‍ (SGD) | 0.014308 | 69.89 |
| സ്വിസ് ഫ്രാങ്ക് (CHF) | 0.008822 | 113.35 |
| മലേഷ്യന്‍ റിംഗിറ്റ് (MYR) | 0.045245 | 22.10 |
| ജാപ്പനീസ് യെന്‍ (JPY) | 1.719250 | 0.58 |
| ചൈനീസ് യുവാന്‍ (CNY) | 0.078004 | 12.82 |
| സൗദി റിയാല്‍ (SAR) | 0.041512 | 24.09 |
| യുഎഇ ദിര്‍ഹം (AED) | 0.040654 | 24.60 |
| ഖത്തര്‍ റിയാല്‍ (QAR) | 0.040294 | 24.82 |
| കുവൈത്ത് ദിനാര്‍ (KWD) | 0.003396 | 294.45 |
| ഒമാന്‍ റിയാല്‍ (OMR) | 0.004257 | 234.89 |
| ശ്രീലങ്കന്‍ രൂപ (LKR) | 3.425374 | 0.29 |
| പാകിസ്ഥാന്‍ രൂപ (PKR) | 3.104849 | 0.32 |
| നെപാള്‍ രൂപ (NPR) | 1.600750 | 0.62 |
The rupee witnessed high volatility in early trade on Wednesday (December 17, 2025), as support from easing crude oil prices was offset by uncertainty over the India-U.S. trade deal and persistent foreign fund outflows.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."