HOME
DETAILS

തണുത്തുവിറച്ച് കേരളം; കാരണം ആഗോള പ്രതിഭാസം

  
സുരേഷ് മമ്പള്ളി
December 18, 2025 | 2:31 AM

Kerala shivers in cold global phenomenon is the reason

കണ്ണൂര്‍: ഒരു മാസത്തോളമായി കനത്ത ശൈത്യത്തില്‍ തണുത്തുവിറയ്ക്കുകയാണ് കേരളം. വൃശ്ചികം പിറന്നതിനു പിന്നാലെയാണ് തണുപ്പും അരിച്ചെത്തിയത്. കുറച്ചു വര്‍ഷങ്ങളായി ഡിസംബര്‍ അവസാനം മാത്രമേ സംസ്ഥാനത്ത് തണുപ്പുകാലം തുടങ്ങാറുള്ളൂ. ഇത്തവണ നവംബര്‍ മധ്യത്തോടെ മഞ്ഞും തണുപ്പും ഒരുമിച്ചെത്തി. ഫെബ്രുവരി വരെ ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. പ്രാദേശിക, ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ദൈര്‍ഘ്യമേറിയ കടുത്തശൈത്യത്തിനു പിന്നില്‍. പതിവായി ഇടുക്കിയും വയനാടുമാണ് കൊടുംതണുപ്പില്‍ വിറയ്ക്കാറ്.

ഇത്തവണ മറ്റു ജില്ലകളെയും ശൈത്യം ആഞ്ഞുപുല്‍കി. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടുമൊക്കെ മുമ്പ് അനുഭവപ്പെടാത്തവിധം കുളിരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. എന്നാല്‍ രണ്ടു ദിവസമായി കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തണുപ്പിന് കാഠിന്യം കുറവായിരുന്നു. അന്തരീക്ഷം മേഘാവൃതമായതും തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴ പെയ്തതുമാണ് കുളിരുകുറയാന്‍ കാരണം. ഇന്നുമുതല്‍ പൂര്‍വാധികം കരുത്തോടെ ശൈത്യം തിരിച്ചുവരുമെന്നാണ് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകന്‍ കെ.ജംഷാദ് പറയുന്നത്.

തെളിഞ്ഞ അന്തരീക്ഷമാണ് കുളിരുകൂടാന്‍ ഉത്തമം. മലയോര മേഖലകളിലാണ് ഇത്തവണ കൊടുംതണുപ്പ് അനുഭവപ്പെട്ടത്. മൂന്നാറില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ്. വയനാട്ടിലാകട്ടെ 10 മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയും. മറ്റു ജില്ലകളില്‍ രാത്രികാല ഊഷ്മാവ് 20-15 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തി. ഇത്തവണ തുലാവര്‍ഷം ദുര്‍ബലമായതും അതിശൈത്യത്തിന് അനുകൂലമായി.

സാധാരണ ഡിസംബര്‍ അവസാനം വരെയായിരുന്നു തുലാമഴയുടെ ദൈര്‍ഘ്യം. വടക്കേ ഇന്ത്യയില്‍നിന്നുള്ള തണുത്ത വടക്കുകിഴക്കന്‍ കാറ്റ്, പസഫിക് സമുദ്രത്തില്‍ നിലനില്‍ക്കുന്ന ലാനിന പ്രതിഭാസം, പ്രാദേശിക അന്തരീക്ഷ സ്ഥിതി ഇവയൊക്കെയാണ് ഇത്തവണ തണുപ്പിന് അനുകൂലമായതെന്ന് കാലവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ട്വിസ്റ്റ്; 'പോറ്റിയേ കേറ്റിയെ' പാരഡിയില്‍ പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം

uae
  •  an hour ago
No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  2 hours ago
No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  2 hours ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  3 hours ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  3 hours ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  3 hours ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  3 hours ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  4 hours ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  4 hours ago