HOME
DETAILS

അച്ഛൻ പണയം വെച്ചത് 28 പവൻ സ്വർണം; മകൻ തിരിച്ചെടുക്കാൻ എത്തിയപ്പോൾ മുക്കുപണ്ടം; അന്വേഷണം

  
December 19, 2025 | 12:09 PM

manjeshwar police investigate fake gold scandal at karnataka bank

മഞ്ചേശ്വരം: ബാങ്കിൽ പണയം വെച്ച സ്വർണം മുക്കുപണ്ടമായി മാറിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് മഞ്ചേശ്വരം പൊലിസ്. കർണാടക ബാങ്കിന്റെ മംഗൽപ്പാടി ശാഖയിലാണ് 28 പവനോളം വരുന്ന സ്വർണത്തിന്റെ സ്ഥാനത്ത് മുക്കുപണ്ടം കണ്ടെത്തിയത്.

2024-ലായിരുന്നു മഞ്ചേശ്വരം സ്വദേശിയായ ഒരാൾ ബാങ്കിൽ സ്വർണം പണയം വെച്ചത്. പിന്നീട് ഇദ്ദേഹം മരണപ്പെട്ടു. തുടർന്ന് സ്വർണം തിരിച്ചെടുക്കാനായി മകൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്.

ഏകദേശം 15-ഓളം ബാങ്ക് ശാഖകളിൽ അന്വേഷിച്ചു നടന്നൊടുവിലാണ് മകൻ സ്വർണം മംഗൽപ്പാടി ശാഖയിലാണെന്ന് കണ്ടെത്തിയത്. എന്നാൽ ബാങ്കിലുണ്ടായിരുന്ന മാലകളിലും നെക്ലേസിലും സംശയം തോന്നിയ മകൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

തുടർന്ന്, ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ 227 ഗ്രാം (ഏകദേശം 28 പവൻ) സ്വർണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. 

പിന്നീട്, ബാങ്ക് അധികൃതർ പൊലിസിൽ പരാതി നൽകി. പണയം വെച്ച സമയത്തെ സ്വർണത്തിന്റെ തൂക്കവും ഇപ്പോഴത്തെ തൂക്കവും തമ്മിൽ വ്യത്യാസമുണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

സ്വർണം പണയം വെച്ചയാൾ മരിച്ചതിനാൽ, ബാങ്ക് രേഖകളും ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ബാങ്ക് ജീവനക്കാരെയും പൊലിസ് ചോദ്യം ചെയ്തു വരികയാണ്. ബാങ്കിനുള്ളിൽ വെച്ച് സ്വർണം മാറ്റി വെച്ചതാണോ അതോ പണയം വെച്ചപ്പോൾ തന്നെ മുക്കുപണ്ടമായിരുന്നോ എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്.

The Manjeshwar police have launched an investigation into a scandal at the Karnataka Bank's Mangalpadi branch, where 28 pavan (approximately 3.5 kg) of gold pledged by customers was found to be fake. The bank officials have lodged a complaint, and the police are probing the matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിത്തീറ്റയ്ക്കെന്ന പേരിൽ പൂത്ത ബ്രഡും റസ്‌ക്കും ശേഖരിക്കും; ഉണ്ടാക്കുന്നത് കട്ലറ്റ്; ഷെറിൻ ഫുഡ്‌സ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

Kerala
  •  2 hours ago
No Image

ബെംഗളൂരുവിൽ അഞ്ച് വയസ്സുകാരന് നേരെ ക്രൂരത: ചവിട്ടിത്തെറിപ്പിച്ച് ജിം ട്രെയിനർ; ഞെട്ടിക്കുന്ന വീഡിയോ

National
  •  2 hours ago
No Image

പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച: വീട്ടമ്മ പിടിയിൽ

Kerala
  •  2 hours ago
No Image

പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് മുപ്പതോളം യാത്രക്കാർ; ആർ‌ക്കും പരുക്കുകളില്ല

Kerala
  •  3 hours ago
No Image

പരുക്കേറ്റ ഗില്ലിന് പകരം സഞ്ജു ടീമിൽ; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിം​ഗ് തിരഞ്ഞെടുത്തു

Cricket
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കി യുഡിഎഫ്; വോട്ട് വിഹിതത്തിൽ വൻ മുന്നേറ്റം; ഔദ്യോഗിക കണക്കുകൾ പുറത്ത്

Kerala
  •  3 hours ago
No Image

ഒമാൻ സന്ദർശനത്തിനിടെ മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!

oman
  •  3 hours ago
No Image

ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; റിജു വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

latest
  •  3 hours ago
No Image

വിസ്മയമായി മണലാരണ്യത്തിലെ മഞ്ഞുവീഴ്ച; ആഘോഷമാക്കി സഊദിയിലെ തബൂക്കിൽ സ്കീയിംഗ്

Saudi-arabia
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala
  •  4 hours ago