HOME
DETAILS

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

  
December 25, 2025 | 1:43 AM

Sharjah Desert Police Park restricts entry on weekends

ഷാര്‍ജ: ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. 2026 ജനുവരി 5 വരെ ഈ നിയന്ത്രണം നിലനില്‍ക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വെള്ളി, ശനി ദിവസങ്ങളില്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും ഇനി ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

 

പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഈ പുതിയ ക്രമീകരണം. അതേസമയം, ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വ്യാഴം വരെ) പൊതുജനങ്ങള്‍ക്ക് പാര്‍ക്കിലേക്ക് പ്രവേശനം തുടരാം. ശൈത്യകാലം ആസ്വദിക്കാനെത്തുന്ന കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് തിരക്കേറിയ വാരാന്ത്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.

ഈ മാസം 13ന് വൈകുന്നേരം 4 നും രാത്രി 10നുമിടയിലായി ഷാര്‍ജ പൊലിസ് ജനറല്‍ കമാന്‍ഡ് 'പൊലിസ് ഡെസേര്‍ട്ട് പാര്‍ക്കി'ന്റെ ആറാം പതിപ്പ് അവതരിപ്പിച്ചിരുന്നു. പൊലിസ് സേനാംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ക്ഷേമം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന വാര്‍ഷിക സംരംഭമായിരുന്നു ഇത്.

സുരക്ഷാസാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തിയേറ്റര്‍, പൈതൃക ഗ്രാമം, വിനോദ ഗ്രാമം, സാന്‍ഡ്‌കോര്‍ട്‌സ് കോര്‍ണര്‍ തുടങ്ങിയ പൈതൃക പ്രമേയമുള്ള പ്രദേശങ്ങള്‍ എന്നിവ പാര്‍ക്കില്‍ ഉണ്ട്.

ബാര്‍ബിക്യൂകള്‍ക്കായി നിയുക്ത സ്ഥലങ്ങളുള്ള ഒരു റസ്റ്ററന്റ് കോര്‍ണറും, 100 പേര്‍ക്ക് വരെ ശേഷിയുള്ള പ്രാര്‍ഥനാ ഹാളും ഇതില്‍ ഉള്‍പ്പെടുന്നു.

ചരിത്രപരമായ വാസ്തുവിദ്യാ ശൈലി പിന്തുടര്‍ന്ന് ഷാര്‍ജ പൊലിസിന്റെ കറക്ഷണല്‍ ആന്‍ഡ് പണിഷന്റ് ഇന്‍സ്റ്റിറ്റിയൂഷനിലെ തടവുകാര്‍ പുനരുപയോഗ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവിടത്തെ പ്രാര്‍ഥനാ ഹാള്‍ നിര്‍മിച്ചത്.

നിത്യവും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ, 2026 ജനുവരി 5 വരെ ഈ പാര്‍ക്ക് പ്രവര്‍ത്തിക്കും.

Sharjah's Desert Police Park has announced it will be temporarily allocating the weekend to only government employees in the emirate and their families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  5 hours ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  12 hours ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  13 hours ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  13 hours ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  13 hours ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  13 hours ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  14 hours ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  14 hours ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  14 hours ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  14 hours ago