ഈജിപ്ത് എസ്.കെ.എസ്.എസ്.എഫ് ചാപ്റ്റര്‍ മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഇഫ്താര്‍ മീറ്റും
കൈറോ: എസ്.കെ.എസ്.എസ്.എഫ് ഈജിപ്ത് ചാപ്റ്റര്‍ ആദ്യ മജിലിസുന്നൂര്‍ വാര്‍ഷികവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. കൈറോയിലെ കസറുല്‍ഐന്‍ മെഡിക്കല്‍ കോളേജിന്റെ സമീപത്ത് നടന്ന മീറ്റില്‍ ഈജിപ്തില്‍ ജോലി ചെയ്യുന്നവരും വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളും വിദ്യാര്‍ത്ഥിനികളുമടക്കം 400 ഓളം പേര്‍ പങ്കെടുത്തു.ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മുസ്തഫ ലുലു സ്വാഗതം ആശംസിച്ചു. മജ്‌ലിസുന്നൂര്‍ കോഡിനേറ്റര്‍ സയ്യിദ് സഹ്‌റാന്‍ തങ്ങള്‍ അധ്യക്ഷതവഹിച്ചു.
ചാപ്റ്റര്‍ പ്രസിഡന്റ് സയ്യിദ് ഫാരിസ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചാപ്റ്റര്‍ ചീഫ് കോഡിനേറ്റര്‍ സയ്യിദ് ഹുദൈഫ തങ്ങള്‍പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി തുടര്‍ന്ന് കഴിഞ്ഞവര്‍ഷം എം.ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കെ മരണപ്പെട്ട റാഹിദിനെ അനുസ്മരിച്ച് സഹപാഠിയായിരുന്ന ഷബീബ് സംസാരിച്ചു. ട്രഷറര്‍ ഹമീദ് സാഹിബ് മീറ്റില്‍ നന്ദി പറഞ്ഞു. സഈദ് ഹുദവി ഏലംകുളം,ആമിര്‍ അശ്ഹരി മുര്‍ഷിദ് ഹുദവി , ഇര്‍ഫാന്‍ വടകര,സഫീര്‍ വടകര ഇവരുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."