ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി
കോഴിക്കോട്: സോഷ്യൽ മീഡിയ വീഡിയോയെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി. ഷിംജിത ദീപകിന്റെ വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് പരാതി നൽകിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കണ്ണൂർ പൊലിസിലാണ് പെൺകുട്ടി പരാതി നൽകിയത്.
മരിച്ച ദീപകിൻ്റെ കുടുംബമാണ് ഈ പരാതിയുടെ വിവരം പുറത്തുവിട്ടത്. ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്. ദീപകിൻ്റെ ബന്ധു സനീഷ് ഇക്കാര്യം അറിയിച്ചത്. മരിച്ച ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകളാണ് ഷിംജിത പകർത്തിയത്. ശേഷം ഇതെല്ലം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ദീപക് മരണത്തിൽ പ്രതിചേർത്തിട്ടുള്ള ഷിംജിതയുടെ റിമാൻ്റ് റിപ്പോർട്ട് പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ജീവനക്കാരുടേത് ഉൾപ്പെടെയുള്ള മൊഴികളിൽ നിന്നും ബസ്സിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ഇരുവരും സാധാരണ നിലയിൽ ബസ്സിൽ നിന്നും ഇറങ്ങിപ്പോയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."