HOME
DETAILS

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

  
January 24, 2026 | 6:41 AM

high-speed-rail-corridor-gets permission from railway announcement soon said metroman e sreedharan

മലപ്പുറം: കേരളത്തിൽ സിൽവർ ലൈനിന് പകരം അതിവേ​ഗ റെയിൽപാത വരുമെന്ന് പ്രതീക്ഷ പങ്കുവെച്ച് മെട്രോമാൻ ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും പിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയതായും ഇ.ശ്രീധരൻ അറിയിച്ചു. റെയിൽവെയുടെ നിർദേശപ്രകാരം മുന്നോട്ട് പോകുകയാണ്. സംസ്ഥാന സർക്കാരുമായി നിലവിൽ ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.  

മണിക്കൂറിൽ 200 കി.മീ. ആയിരിക്കും ട്രെയിനുകളുടെ വേ​ഗത. കേരളത്തിലാകെ 22 സ്റ്റേഷനുകൾ ആകും അതിവേ​ഗ റെയിൽപാതയ്ക്ക് ഉണ്ടാവുക. പാതയുടെ 70 ശതമാനം എലവേറ്റഡ് പാതയായിരിക്കും. 20 ശതമാനം തുരങ്കപാതയും ഉണ്ടാകും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ കൂടി ബന്ധിപ്പിച്ചായിരിക്കും പാത കടന്നു പോവുക. 

തിരുവനന്തപുരം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. ആദ്യപഠനത്തിൽ യാത്രക്കാർ കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാസർകോടിനെ ഒഴിവാക്കിയിട്ടുണ്ട്.

പദ്ധതിക്കെതിരെ സമരം പാടില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്. ഭൂമിയിൽ തൂണുകളുടെ പണി കഴിഞ്ഞാൽ ആ ഭൂമി ഉടമയ്ക്ക് തന്നെ തിരികെ നൽകും. എന്നാൽ ഇവിടെ വീട് കെട്ടാൻ പാടില്ല, പകരം കൃഷിക്ക് ഉപയോ​ഗിക്കാം. 

തുടക്കത്തിൽ എട്ട്  കോച്ചുകളുള്ള ട്രെയിനുകളാകും ഉണ്ടാവുക. ഇതിൽ ഒരേസമയം 560 പേർക്ക് യാത്ര ചെയ്യാം. പിന്നീട് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കും. അപകടവും യാത്രാ ചെലവും കുറയും എന്നതാണ് അതിവേഗ റെയിലിൻറെ പ്രത്യേകത. ഇപ്പോഴുള്ള പാതയുമായി അതിവേഗ പാതയ്ക്ക് കണക്ഷൻ ഉണ്ടാകില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  4 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  4 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  4 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  4 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  4 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  4 days ago
No Image

കേരള കോണ്‍ഗ്രസ് എം രാജാക്കാട് മണ്ഡലം പ്രസിഡന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി 

Kerala
  •  4 days ago
No Image

യുഎഇക്ക് നേരെ പ്രതിദിനം 7 ലക്ഷം സൈബർ ആക്രമണങ്ങൾ; എഐ ഉപയോഗിച്ചുള്ള ഭീഷണിക്കെതിരെ ജാഗ്രതാ നിർദ്ദേശം

uae
  •  4 days ago