കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജിയും സാമൂഹിക വിഷയങ്ങളിൽ നിയമപരമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ ജസ്റ്റിസ് സിരിജഗൻ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നാഴ്ചയായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നിയമരംഗത്തും സാമൂഹിക സേവനരംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായിരുന്നു. കൊല്ലം മയ്യനാട് സ്വദേശിയാണ്.
2005 മുതൽ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. നീതിനിഷ്ഠമായ ഒട്ടേറെ വിധിന്യായങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. ഔദ്യോഗിക ജീവിതത്തിന് ശേഷവും പൊതുസമൂഹത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളിൽ അദ്ദേഹം സജീവമായ ഇടപെടലുകൾ നടത്തി.
സിരിജഗൻ കമ്മിറ്റിയും ജനകീയ ഇടപെടലുകളും
തെരുവുനായ ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പേര് എന്നും ഓർമ്മിക്കപ്പെടും.സുപ്രിം കോടതി നിർദ്ദേശപ്രകാരം 2016-ൽ രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. സിരിജഗൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം കോടിക്കണക്കിന് രൂപയാണ് ഇരകൾക്ക് നഷ്ടപരിഹാരമായി ലഭിച്ചത്.
Justice Siri Jagan (74), a former Judge of the Kerala High Court, passed away on January 24, 2026, at a private hospital in Kochi. He had been undergoing treatment for the past three weeks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."