HOME
DETAILS
MAL
മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന്
Web Desk
January 25, 2026 | 1:28 AM
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് സിരിഗജന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. രാവിലെ കടവന്ത്രയിലെ ഫ്ലാറ്റിലാണ് പൊതുദർശനം. വൈകുന്നേരം നാലു മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നാഴ്ചയായി ചികിത്സയിലിരിക്കെയാണ് എസ് സിരിഗജന്റെ അന്ത്യം സംഭവിച്ചത്. നിയമരംഗത്തും സാമൂഹിക സേവനരംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. കൊല്ലം മയ്യനാട് സ്വദേശിയാണ്. 2005 മുതൽ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. നീതിനിഷ്ഠമായ ഒട്ടേറെ വിധിന്യായങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. ഔദ്യോഗിക ജീവിതത്തിന് ശേഷവും പൊതുസമൂഹത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളിൽ അദ്ദേഹം സജീവമായ ഇടപെടലുകൾ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."