HOME
DETAILS

റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ; വിരമിച്ചവർക്കും ഇൻഷുറൻസ്: ബജറ്റിലെ 5 പ്രധാന പ്രഖ്യാപനങ്ങൾ

  
Web Desk
January 29, 2026 | 2:59 PM

Free treatment for first five days of road accidents insurance for retirees 5 major budget announcements

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുകയും, വിരമിച്ച ജീവനക്കാർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചതുമാണ് ബജറ്റിലെ ശ്രദ്ധേയമായ നീക്കങ്ങൾ. ബജറ്റിലെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങൾ.

1. ഓണറേറിയത്തിൽ വർദ്ധനവ്

ക്ഷേമപ്രവർത്തകർക്ക് ആശ്വാസമായി ഓണറേറിയം വർദ്ധിപ്പിച്ചു. ആശാ വർക്കർമാർ, അങ്കൺവാടി വർക്കർമാർ, സാക്ഷരതാ പ്രേരക്‌മാർ എന്നിവർക്ക് 1000 രൂപ വീതം വർദ്ധിപ്പിച്ചു. അങ്കൺവാടി ഹെൽപ്പർമാർക്ക് 500 രൂപ വർദ്ധിപ്പിച്ചു. ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും ആവശ്യങ്ങൾക്കും ഒടുവിലാണ് ഈ നടപടി.

2. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി

കേന്ദ്ര നയങ്ങൾ വെല്ലുവിളിയാകുന്നുണ്ടെങ്കിലും തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ സംസ്ഥാനം വകയിരുത്തി. പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധിക തുക ഇതിനായി കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

3. കുട്ടികൾക്ക് ഇൻഷുറൻസും സൗജന്യ ചികിത്സയും

ആരോഗ്യ മേഖലയിൽ രണ്ട് സുപ്രധാന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. അപകട ഇൻഷുറൻസിൽ 1 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കും. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാകും. ഇതിനായി 15 കോടി രൂപ മാറ്റിവെച്ചു.

4. വിരമിച്ചവർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി

പെൻഷൻകാർക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആശ്വാസമായി മെഡിസെപ്പ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

5. മെഡിസെപ്പ് 2.0 ഫെബ്രുവരി മുതൽ

സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പരിഷ്കരിച്ച പതിപ്പ് (മെഡിസെപ്പ് 2.0) ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തിയും ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചുമാണ് പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്.

 

 

 

The final budget of the second Pinarayi Vijayan government focuses heavily on social security and healthcare. Finance Minister K.N. Balagopal announced a pay hike for Asha and Anganwadi workers, increasing their honorarium by ₹1,000.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു മാത്രമല്ല, ഇന്ത്യൻ ടീമിൽ മറ്റൊരു 'മലയാളി' കൂടിയുണ്ട്; എല്ലാ കണ്ണുകളും കാര്യവട്ടത്തേക്ക്

Cricket
  •  2 hours ago
No Image

പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ ബിജെപിക്കെതിരെ നേമത്ത് വന്ന് മത്സരിക്കൂ; വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഒമാനിലെ തൊഴിലാളി ഫെഡറേഷന്‍ തൊഴിലിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അംഗത്വം വര്‍ധിപ്പിക്കും

oman
  •  3 hours ago
No Image

ഇനിമുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ പോക്കറ്റ് കീറും; ദുബൈ മെട്രോയിലെ ശിക്ഷകളും പിഴത്തുകയും അറിയാം

uae
  •  3 hours ago
No Image

പന്തളത്ത് പ്രവാസി ദമ്പതികളുടെ വീട്ടിൽ മോഷണം; 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

Kerala
  •  3 hours ago
No Image

പേരും നാടും ചോദിച്ചറിഞ്ഞ് മർദനം; ഉത്തരാഖണ്ഡിൽ കാശ്മീരി ഷാൾ വില്പനക്കാരന് നേരെ ആൾക്കൂട്ട ആക്രമണം

National
  •  3 hours ago
No Image

ദുബൈയിൽ പാർക്കിംഗ് ഷെയ്ഡുകൾക്ക് പുതിയ പെർമിറ്റ് സംവിധാനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

uae
  •  4 hours ago
No Image

കോടതിയിൽ ഹാജരായില്ല: ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

Kerala
  •  4 hours ago
No Image

ടി-20 ലോകകപ്പിൽ സഞ്ജു സെഞ്ച്വറി നേടും: പ്രവചനവുമായി ഇന്ത്യൻ ലോകകപ്പ് ജേതാവ്

Cricket
  •  4 hours ago
No Image

യാത്രക്കാർക്ക് മാരക പരുക്കേൽക്കാൻ സാധ്യത: യുഎഇയിലെയും സഊദിയിലെയും ഈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് സ്കോ‍ഡ; പിന്നിലെ കാരണമിത്

uae
  •  4 hours ago