HOME
DETAILS

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

  
Web Desk
February 02, 2026 | 2:17 PM

student violence on the rise ninth-grader beaten in kottayam senior students attack junior in kasaragod

കോട്ടയം: സംസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെ സഹപാഠികളുടെയും സീനിയർ വിദ്യാർഥികളുടെയും ക്രൂരമർദനം. കോട്ടയം മാടപ്പള്ളിയിലും കാസർകോട് മംഗൽപാടിയിലുമാണ് സമാനമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാടപ്പള്ളി മോസ്കോ കവലയിൽ കഴിഞ്ഞ ജനുവരി 26-നാണ് ഒമ്പതാം ക്ലാസുകാരന് നേരെ സുഹൃത്തുക്കളുടെ മർദനമുണ്ടായത്. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മർദനമേറ്റ കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ തൃക്കൊടിത്താനം പൊലിസ് അന്വേഷണം ആരംഭിച്ചു.

പൊലിസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ബോർഡിന്റെ നിർദ്ദേശപ്രകാരം കുറ്റക്കാരായ കുട്ടികൾക്കെതിരെ നടപടിയെടുക്കുമെന്നും ഇവർക്ക് ആവശ്യമായ കൗൺസിലിങ് ഉറപ്പാക്കുമെന്നും പൊലിസ് വ്യക്തമാക്കി.

കാസർകോട് സീനിയർ വിദ്യാർഥികളുടെ അക്രമം

കാസർകോട് മംഗൽപാടി കുക്കാർ ഗവൺമെന്റ് സ്കൂളിലും വിദ്യാർഥിക്ക് നേരെ ക്രൂരമായ മർദനമുണ്ടായി. സീനിയർ വിദ്യാർഥികൾ ചേർന്നാണ് കുട്ടിയെ മർദിച്ചതെന്നാണ് പരാതി. അക്രമത്തിൽ കണ്ണിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ising violence among students in kerala: brutal attacks reported in kottayam and kasaragod



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബിന് ആവേശത്തുടക്കം; ഗുജറാത്തിനെ വീഴ്ത്തി കൊണോലി തരംഗം

Cricket
  •  3 days ago
No Image

എഫ്‌സിആർഎ ഭേദഗതി അനുവദിക്കില്ല; എംപിമാർ ഉടൻ ഡൽഹിയിലെത്താൻ നിർദേശം നൽകി കെ.സി വേണുഗോപാൽ

Kerala
  •  3 days ago
No Image

യുഎഇയിൽ ഏപ്രിൽ ഫൂൾ തമാശകൾക്ക് കടുത്ത നിയന്ത്രണം; കിംവദന്തികൾ പ്രചരിപ്പിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  3 days ago
No Image

ഇസ്റാഈലിന്റെ പുതിയ വധശിക്ഷാ നിയമം ഫലസ്തീനികളെ ലക്ഷ്യം വച്ച്; ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധം

International
  •  3 days ago
No Image

വോട്ടർപട്ടികയിൽ അന്യസംസ്ഥാനക്കാരെ തിരുകിക്കയറ്റുന്നു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

National
  •  3 days ago
No Image

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; യുവനടിയുടെ പീഡനപരാതിയിൽ പൊലിസ് നടപടി

crime
  •  3 days ago
No Image

കുവൈത്തിന് നേരെ മിസൈൽ ആക്രമണം; 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

Kuwait
  •  3 days ago
No Image

കാലാവസ്ഥാ സംരക്ഷണത്തിൽ നിർണ്ണായക ചുവടുവെപ്പ്: അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയന്റേ കാർബൺ വിപണി ഒരുങ്ങുന്നു

International
  •  3 days ago
No Image

ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരണം; പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ്

International
  •  3 days ago
No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  3 days ago