HOME
DETAILS

ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഫിലിപ്പീന്‍സ് പുതിയ അംബാസിഡര്‍

  
February 09, 2026 | 2:52 PM

philippines ambassador presents credentials to bahrain deputy prime minister

 


മനാമ: ഫിലിപ്പീന്‍സ് റിപ്പബ്ലിക്കിന്റെ ബഹ്‌റൈനിലെ പുതിയ അംബാസിഡറായി നിയമിതനായ ജനിസ് ജയിം ഗല്ലേഗ ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയെ സന്ദര്‍ശിച്ചു. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം തന്റെ ഔദ്യോഗിക അധികാരപത്രം സമര്‍പ്പിച്ചു.

ബഹ്‌റൈനും ഫിലിപ്പീന്‍സും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൗഹൃദബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി. പരസ്പര ബഹുമാനവും സഹകരണവും അടിസ്ഥാനമാക്കിയുള്ള ഈ ബന്ധം വരും കാലഘട്ടത്തിലും തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്‌റൈനിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സ് പൗരന്മാര്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ശൈഖ് ഖാലിദ് വ്യക്തമാക്കി. സാമ്പത്തിക സഹകരണം, നിക്ഷേപ സാധ്യതകള്‍, ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയില്‍ ലഭിച്ച സൗഹൃതപരമായ സ്വീകരണത്തിന് നന്ദി അറിയിച്ച അംബാസിഡര്‍ ഗല്ലേഗ, ബഹ്‌റൈനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഫിലിപ്പീന്‍സ് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ കാലയളവില്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

The newly appointed Philippine Ambassador to Bahrain presented his credentials to Deputy Prime Minister Shaikh Khalid bin Abdullah Al Khalifa, highlighting strong bilateral ties and cooperation in economic and investment sectors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  14 days ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  14 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  14 days ago
No Image

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

Kerala
  •  14 days ago
No Image

തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

Kerala
  •  14 days ago
No Image

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International
  •  14 days ago
No Image

പാല്‍ വില വര്‍ധന; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  14 days ago
No Image

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

Saudi-arabia
  •  14 days ago
No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  14 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  14 days ago