പാലക്കാട് ഐഐടിയില്‍ 60,000 രൂപ ശമ്പളത്തില്‍ ജോലി; അപേക്ഷ ഫെബ്രുവരി 22 വരെ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലക്കാട് (ഐഐടി) യില്‍ പ്രോജക്ട് മാനേജര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. വിവിധ പിജി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 22 ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ഐഐടി പാലക്കാട്, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് പ്രോഗ്രാം മാനേജര്‍ റിക്രൂട്ട്‌മെന്റ്.
ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം.
പ്രായപരിധി
45 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
എഞ്ചിനീയറിങ്, ബിസിനസ്/ മാനേജ്‌മെന്റില്‍ പിജി.
പത്ത് വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ്.
എത്രയും പെട്ടെന്ന് ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. മലയാളം, തമിഴ്, അല്ലെങ്കില്‍ ഹിന്ദി എന്നിവയില്‍ ഏതെങ്കിലും അറിഞ്ഞിരിക്കണം.
ഫണ്ട് സോഴ്‌സിങ്, ഗ്രാന്റുകള്‍, സിഎസ്ആര്‍ എന്നിവയില്‍ മുന്‍പരിചയം അഭികാമ്യം.
ഉത്തരവാദിത്വങ്ങൾ
- പ്രോഗ്രാം ഡെലിവറി, സ്റ്റേക്ക്‌ഹോൾഡർ ഏംഗേജ്മെന്റ്, എക്കോസിസ്റ്റം വളർച്ച
- ഇൻക്യൂബേഷൻ, ആക്‌സലറേഷൻ, സംരംഭകത്വ പ്രോഗ്രാമുകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക.
- സ്റ്റാർട്ട്അപ്പ് സ്ഥാപകരുമായി സഹകരിച്ച് പ്രവർത്തിക്കുക.
- പ്രോഗ്രാമുകളും പ്രോജക്റ്റുകളും നിയന്ത്രിക്കുക
- കോൺഫറൻസുകൾ, ഡെമോ ഡെയ്‌സ്, വർക്ക്‌ഷോപ്പുകൾ, ട്രെയിനിംഗ് സെഷനുകൾ, സ്റ്റേക്ക്‌ഹോൾഡർ മീറ്റിംഗുകൾ മാനേജ് ചെയ്യുക
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപമുതല്‍ 70,000 രൂപവരെ ശമ്പളം ലഭിക്കും. ശമ്പളം സ്‌കില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഐഐടി പാലക്കാടിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് പ്രോജക്ട് മാനേജര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താം. അവസാന തീയതി ഫെബ്രുവരി 22.
അപേക്ഷ: https://iitpkd.ac.in/contract-positions
Recruitment is open for the position of Project Manager at the Indian Institute of Technology Palakkad (IIT Palakkad). Candidates with various postgraduate qualifications are eligible. Interested applicants must apply before February 22.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."