തിരുവനന്തപുരത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ 158 ഒഴിവുകള്‍; ഡിഗ്രി, എഞ്ചിനീയറിങ്, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വമ്പന്‍ അവസരം
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ ജോലി നേടാന്‍ അവസരം. ഗ്രാജ്വേറ്റ്, ഡിപ്ലോമ ട്രെയിനി അപ്രന്റീസ് നിയമനങ്ങളാണ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 21ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
തിരുവനന്തപുരം വലിയമലയില്‍ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ അപ്രന്റീസ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 158.
| ഗ്രാജ്വേറ്റ് അപ്രന്റീസ് | മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍, സിവില്‍, എയ്‌റോസ്‌പേസ്/ എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്, മെറ്റലര്‍ജി, പ്രൊഡക്ഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫയര്‍ ആന്റ് സേഫ്റ്റി |
| ടെക്‌നീഷ്യന്‍ അപ്രന്റീസ് | മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യട്ടര്‍ സയന്‍സ്, സിവില്‍, കെമിക്കല്‍, ഓട്ടോമെബീല്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി |
| ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറല്‍ സ്ട്രീം)- നോണ്‍ എഞ്ചിനീയറിങ് | ബിഎ/ ബി.എസ്.സി/ ബികോം/ ബിസിഎ/ ബിബിഎ/ ബി.എസ്.സി ഹോര്‍ട്ടികള്‍ച്ചര്‍/ ഹോട്ടല്‍ മാനേജ്‌മെന്റ്/ കേറ്ററിങ് ടെക്‌നോളജി. |
പ്രായപരിധി
ഗ്രാജ്വേറ്റ് അപ്രന്റീസ് : 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ടെക്‌നീഷ്യന്‍ അപ്രന്റീസ് : 35 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറല്‍ സ്ട്രീം)- നോണ്‍ എഞ്ചിനീയറിങ്: 28 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഗ്രാജ്വേറ്റ് അപ്രന്റീസ്
ബന്ധപ്പെട്ട സ്ട്രീമില്‍ എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം.
ടെക്‌നീഷ്യന്‍ അപ്രന്റീസ്
ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിപ്ലോമ യോഗ്യത നേടിയിരിക്കണം.
ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറല്‍ സ്ട്രീം)- നോണ്‍ എഞ്ചിനീയറിങ്
ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് അനുവദിക്കും.
| ഗ്രാജ്വേറ്റ് അപ്രന്റീസ് | 12,300 രൂപയാണ് പ്രതിമാസം സ്റ്റൈപ്പന്റ് അനുവദിക്കുക. |
| ടെക്‌നീഷ്യന്‍ അപ്രന്റീസ് | പ്രതിമാസം 10,900 സ്റ്റൈപ്പന്റായി ലഭിക്കും. |
| ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറല്‍ സ്ട്രീം)- നോണ്‍ എഞ്ചിനീയറിങ് | പ്രതിമാസം 12,300 സ്റ്റൈപ്പന്റായി ലഭിക്കും. |
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക.
ഓണ്‍ലൈന്‍ അപേക്ഷയില്ല, ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 21ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം.
സ്ഥലം: LPSC പവലിയന്‍, ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ്, കളമശ്ശേരി, HMT ജങ്ഷന്‍, എറണാകുളം.
അഭിമുഖ സമയത്ത് ആവശ്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈവശം കരുതണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
വെബ്‌സൈറ്റ്: https://www.lpsc.gov.in/
job opportunity at the Liquid Propulsion Systems Centre (LPSC) operating in Thiruvananthapuram. Recruitment is being conducted for Graduate Apprentice and Diploma Trainee Apprentice positions. Eligible candidates should attend the interview scheduled on February 21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."