കരുത്താർജ്ജിച്ച് സഊദി വിപണി; വ്യാപാര മിച്ചം 2,230 കോടി റിയാലിലെത്തി, പ്രതിമാസ വളർച്ചയിൽ 5.2 ശതമാനം വർധനവ്
റിയാദ്: വ്യാപാര മേഖലയിൽ മികച്ച നേട്ടം കൈവരിച്ച് സഊദി അറേബ്യ. 2025 നവംബറിൽ രാജ്യത്തിന്റെ വ്യാപാര മിച്ചം 2,230 കോടി റിയാലിലെത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 70.2 ശതമാനത്തിന്റെ വൻ വർധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. 2024 നവംബറിൽ 1,310 കോടി റിയാലായിരുന്ന വ്യാപാര മിച്ചം, ഒരു വർഷത്തിനിപ്പുറം 920 കോടി റിയാൽ വർധിച്ച് 2,230 കോടിയിലെത്തി. ഒക്ടോബറിനെ അപേക്ഷിച്ച് 5.2 ശതമാനം പ്രതിമാസ വളർച്ചയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബറിൽ രാജ്യത്തിന്റെ ആകെ അന്താരാഷ്ട്ര വ്യാപാര മൂല്യം 17,710 കോടി റിയാലാണ്. ഇതിൽ കയറ്റുമതി 9,970 കോടി റിയാലും ഇറക്കുമതി 7,740 കോടി റിയാലുമാണ്. എണ്ണയിതര കയറ്റുമതിയിൽ 4.7 ശതമാനമാണ് വളർച്ചയുണ്ടായിരിക്കുന്നത്. ആകെ കയറ്റുമതിയുടെ 19 ശതമാനമാണിത്. ആകെ കയറ്റുമതിയുടെ 67.2 ശതമാനവും എണ്ണ ഉൽപ്പന്നങ്ങളാണ്. 6,700 കോടി റിയാലിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളാണ് രാജ്യം കയറ്റി അയച്ചത്. സഊദിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ 75.2%വുമായി ഏഷ്യൻ രാജ്യങ്ങളാണ് ഏറ്റവും മുന്നിൽ. യൂറോപ്യൻ രാജ്യങ്ങൾ 9.7%ഉം, അമേരിക്കൻ രാജ്യങ്ങൾ 7.5%വുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Saudi Arabia’s trade balance recorded a massive 70.2% annual growth in November 2025, reaching a surplus of SR22.3 billion. Discover the latest GASTAT data on the Kingdom's oil and non-oil export performance and top trading partners.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."