HOME
DETAILS

കോണ്‍ഗ്രസുമായി ഇടഞ്ഞു; ആര്‍. രശ്മി ബി.ജെ.പിയിലേക്ക്

  
February 21, 2026 | 6:13 AM

r-rashmi-joins-bjp-after-rift-with-congress-kollam-politics

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം രശ്മി ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. 

2021ല്‍ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. സി.പി.എം വിട്ടെത്തിയ അയിഷാ പോറ്റി കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെയാണ് രശ്മിയുടെ കൂടുമാറ്റം.  അയിഷാ പോറ്റി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി രശ്മി അകല്‍ച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രശ്മിയെ ഫോണില്‍ വിളിച്ചെങ്കിലും പാര്‍ട്ടിയില്‍ തുടരാനില്ലെന്ന് അവര്‍ അറിയിച്ചതായാണ് വിവരം.

രണ്ട് നിബന്ധനകളും രശ്മി കോണ്‍ഗ്രസിന് മുന്നില്‍ വെച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്ന് നല്‍കണമെന്നുമായിരുന്നു രശ്മി മുന്നോട്ട വെച്ച ആവശ്യം. എന്നാല്‍, ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല പാര്‍ട്ടി സ്വീകരിച്ചിരുന്നത്. 

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എന്‍ ബാലഗോപാലിനെതിരേ കോണ്‍ഗ്രസില്‍നിന്ന് മത്സരിച്ചത് രശ്മിയായിരുന്നു. 10,814 വോട്ടിനാണ് അന്ന് ബാലഗോപാല്‍ ജയിച്ചത്. 

 

Mahila Congress leader R. Rashmi is set to join the BJP following differences with the Congress leadership. She is expected to formally accept party membership after meeting BJP state president Rajeev Chandrasekhar in Thiruvananthapuram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  16 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  17 hours ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  17 hours ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  17 hours ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  17 hours ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  18 hours ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  18 hours ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  18 hours ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  18 hours ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  18 hours ago

No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  19 hours ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  19 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  19 hours ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  19 hours ago