HOME
DETAILS

'ജുഡീഷ്യറിക്ക് മുറിവേറ്റു' പാഠപുസ്ത വിവാദത്തില്‍ സുപ്രിം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്രം; മാപ്പ് പറഞ്ഞാല്‍ മതിയാവില്ലെന്നും പരമോന്നത കോടതി 

  
Web Desk
February 26, 2026 | 7:30 AM

centre tenders unconditional apology in supreme court over ncert textbook row detailed probe ordered

ന്യൂഡല്‍ഹി: എന്‍.സി.ആര്‍.ടി പാഠപുസ്തക വിവാദത്തില്‍ സുപ്രിം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായി നിലപാട് അറിയിച്ചത്.

''ഞങ്ങള്‍ നിരുപാധികം ക്ഷമാപണം നടത്തുന്നു'',  പ്രസ്തുത ഉള്ളടക്കത്തിന് ''ഒരു ന്യായീകരണവുമില്ല'' എന്നും കേന്ദ്രം കോടതിയില്‍ സമ്മതിച്ചു. പാഠപുസ്തക വിവാദത്തില്‍  പാഠഭാഗങ്ങള്‍ തയാറാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭാവിയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു പ്രവര്‍ത്തനത്തിലും അവരെ ഭാഗമാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

'ഗൗരവമായി തന്നെയാണ് വിഷയത്തെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത്. അതുകൊണ്ടാണ് രണ്ട് ജീവനക്കാരേയും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഭാവിയില്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഒരു പ്രവര്‍ത്തനത്തിലും അവര്‍ ഭാഗമാവില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്' തുഷാര്‍ മേത്ത പറഞ്ഞു. 

എന്നാല്‍, രൂക്ഷമായാണ് സുപ്രിം കോടതി പ്രതികരിച്ചത്. മാപ്പ് കൊണ്ട് മാത്രം വിഷയം ഒതുക്കാനാവില്ല-സുപ്രിം കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയെന്നത് തങ്ങളുടെ കടമയാണ്. ഉത്തരവാദികളെ കണ്ടെത്തും വരെ തങ്ങള്‍ നിയമനടപടികള്‍ അവസാനിപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി. തലകള്‍ ഉരുണ്ടേ മതിയാവൂ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര മുന്നറിയിപ്പ് നല്‍കി. ജുഡീഷ്യറിക്ക് നേരെ നിങ്ങള്‍ വെടിയുതിര്‍ത്തിരിക്കുകയാണ്. രക്തംവാര്‍ന്ന് നില്‍ക്കുകയാണ് രാജ്യത്തെ നീതിന്യാ വ്യവസ്ഥ- ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

'മിസ്റ്റര്‍ സോളിസിറ്റര്‍, ഇത് മനഃപൂര്‍വ്വമായ നീക്കമാണ്. ജുഡീഷ്യറി അഴിമതി നിറഞ്ഞതാണെന്ന ചിന്ത വിദ്യാര്‍ത്ഥികളില്‍ മാത്രമല്ല, മാതാപിതാക്കളിലും അധ്യാപകരിലും നിറഞ്ഞുനില്‍ക്കും.'

'ഇന്‍സ്റ്റിറ്റൂഷണല്‍ അതോറിറ്റിയെ ദുര്‍ബലപ്പെടുത്താനും ജുഡീഷ്യറിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാനുമുള്ള ഒരു മനഃപൂര്‍വമായ നീക്കം നടക്കുന്നുണ്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഇത് നിയന്ത്രിക്കപ്പെടാതെ പോകാന്‍ അനുവദിച്ചാല്‍, പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ജുഡീഷ്യല്‍ ഓഫിസിന്റെ പവിത്രത ഇല്ലാതാക്കും.'- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

എട്ടാം ക്ലാസ്സിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിച്ചതില്‍ സുപ്രിം കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് കേവലം അശ്രദ്ധയല്ലെന്നും, മറിച്ച് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നുമാണ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത്. കോടതി ഇടപെടലിന് പിന്നാലെ പുസ്തകം എന്‍.സി.ആര്‍.ടി പിന്‍വലിക്കുകയും ചെയ്തിരുന്നു.

centre offers unconditional apology in supreme court over ncert textbook controversy. court orders detailed probe and warns against weakening judiciary.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  16 days ago
No Image

ജറുസലേമിലെ ആരാധനാ നിയന്ത്രണം; ഇസ്റാഈൽ നടപടിയെ ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  16 days ago
No Image

ഭൂമിയിലെ ദേശാടകർക്ക് കൈത്താങ്ങായി ബ്രസീൽ ഉച്ചകോടി; ചീറ്റയും മഞ്ഞുമൂങ്ങയും ഉൾപ്പെടെ 40 ജീവികൾ ഇനി അതീവ സംരക്ഷണ പട്ടികയിൽ

International
  •  16 days ago
No Image

യുഎഇ നിവാസികൾക്ക് 30 ദിർഹത്തിന് ദുബൈ മിറക്കിൾ ​ഗാർഡൻ സന്ദർശിക്കാം; കൈയിൽ ഈ രേഖ കരുതണമെന്ന് മാത്രം

uae
  •  16 days ago
No Image

പൂജയ്ക്കു വെച്ച ചെമ്പരത്തിപ്പൂവ് വിഴുങ്ങി; ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  16 days ago
No Image

ക്വിന്റലിന് 1800 രൂപ ചെലവ്, ലഭിക്കുന്നത് വെറും 300 രൂപ! ഉള്ളി വിപണിയിൽ വൻ വിലയിടിവ്; രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിൽ

National
  •  16 days ago
No Image

'അച്ഛാ, ഇത് ന്യൂയോർക്കിനേക്കാൾ സൂപ്പർ'; കുതിരാൻ തുരങ്കത്തെ പുകഴ്ത്തി പ്രവാസി മലയാളി ബാലൻ, അഭിമാനമെന്ന് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

The Dark Side of Devotion: Godmen Scandals Rock Maharashtra

National
  •  16 days ago
No Image

'സികാഡ' തരംഗം: 20-ലേറെ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നു; ജാഗ്രത വേണമെന്ന് വിദഗ്ധർ

latest
  •  16 days ago
No Image

യുദ്ധത്തിനില്ലാത്തവർക്ക് ഇന്ധനമില്ല; ഇറാനെതിരെ ആക്രമണത്തിൽ കൂടെ നിൽക്കാത്ത സഖ്യകക്ഷികൾക്ക് മുന്നിൽ വാതിലടച്ച് ട്രംപ്

International
  •  16 days ago