HOME
DETAILS

ടി-20 ലോകകപ്പ് ഫൈനലിൽ അവനെ കളിപ്പിക്കരുത്: നിർദേശവുമായി കൈഫ്

  
March 07, 2026 | 10:51 AM

Mohammad Kaif talks about the major change of indian team

ടി-20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നാളെ  നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡും ഇന്ത്യയുമാണ് നേർക്കുനേർ എത്തുന്നത്. സൗത്ത് ആഫ്രിക്കയെ സെമിയിൽ തകർത്താണ് കിവീസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് സൂര്യകുമാർ യാദവും സംഘവും കലാശപോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. 

ഇപ്പോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ വരുത്തേണ്ട ഒരു മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓപ്പണർ അഭിഷേക് ശർമയ്ക്ക് പകരം റിങ്കു സിങ്ങിനെ ഫൈനലിൽ ഇറക്കണമെന്നാണ് കൈഫ് നിർദേശം നൽകിയത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''ഫൈനലിൽ ഇന്ത്യക്ക് അഭിഷേക് ശർമ്മക്ക് വിശ്രമം നൽകണം. അദ്ദേഹം ഇപ്പോൾ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതുകൊണ്ട് മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി തെളിയിക്കപ്പെട്ട താരങ്ങളുണ്ട്. ടെസ്റ്റ്, ഐപിഎൽ, രഞ്ജി ട്രോഫി എന്നീ ടൂർണ്ണമെന്റിലെല്ലാം റിങ്കു സിങ് റൺസ് നേടിയിട്ടുണ്ട്. അഭിഷേക് ശർമയ്ക്ക് പകരം ആർക്ക് കളിക്കാൻ സാധിക്കുമെന്നത് നിങ്ങൾക്ക് ഡഗൗട്ടിലേക്ക് നോക്കിയാൽ മനസിലാവും. അവിടെ റിങ്കു സിങ് എന്നൊരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹത്തെ പകരക്കാരനായി കൊണ്ടുവരൂ. ഒരാൾ മോശം ഫോമിലുള്ളപ്പോൾ മറ്റൊരാൾ നന്നായി കളിച്ചിട്ടും പുറത്ത് ഇരിക്കുന്നു'' കൈഫ് പറഞ്ഞു. 

ഈ ലോകകപ്പിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് വെറും 89 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഇതിൽ 55 റൺസ് സിംബാബ്‌വെക്കെതിരെ നേടിയതാണ്. ബാക്കി 6 ഇന്നിംഗ്‌സുകളിലും 20 റൺസ് കടക്കാൻ പോലും താരത്തിന് സാധിച്ചില്ല. മൂന്ന് തവണ താരം പൂജ്യത്തിന് പുറത്താവുകയും ചെയ്‌തു. ഫൈനൽ മത്സരത്തിൽ അഭിഷേകിന്റെ ബാറ്റിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവുമോയെന്ന് കണ്ടുതന്നെ അറിയണം. 

അതേസമയം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന്‌ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 

The cricket world is eagerly awaiting the T20 World Cup final. New Zealand and India will face each other in the final tomorrow. Former Indian cricketer Mohammad Kaif has spoken about a change that should be made in the Indian team ahead of the final match. Kaif has suggested that Rinku Singh should be fielded in the final instead of opener Abhishek Sharma.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  4 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  4 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  4 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  4 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  4 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  4 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  4 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  4 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  5 days ago