HOME
DETAILS

ഇന്ത്യയുടെ ഈ ലോക കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു: ഗംഭീർ

  
March 09, 2026 | 5:24 AM

gautham gambhir dedicate 2026 t20 world cup two indian legends

മൂന്നാം ടി-20 കിരീടം സ്വന്തമാക്കി ഒരിക്കൽകൂടി ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ആദ്യ ടി-20 കിരീടം സ്വപ്നം കണ്ടെത്തിയ ന്യൂസിലാൻഡിനെ കീഴടക്കിയാണ് സൂര്യകുമാർ യാദവും സംഘവും ചാമ്പ്യന്മാരായത്. കിവികളെ 96 റൺസിന്‌ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ കിരീടം രണ്ട് വ്യക്തികളക്ക് സമർപ്പിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. രാഹുൽ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണിനും ലോകകപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് ഗംഭീർ പറഞ്ഞത്. നാഴികക്കല്ലുകൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും കിരീടങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഗംഭീർ പറഞ്ഞു. 

"ഈ ടി-20 ലോകകപ്പ് രാഹുൽ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണിനും സമർപ്പിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിനായി രാഹുൽ ഭായ് ഒരുപാട് കാര്യങ്ങൾ ചെയ്തു. സിഒഇ എന്ന നിലയിൽ ടീമിനെ നയിച്ചത് വിവിഎസ് ലക്ഷ്മൺ ആണ്. ഞാൻ പരിശീലകനായിരിക്കുമ്പോഴെല്ലാം നാഴികക്കല്ലുകൾ നോക്കുന്നില്ല. ട്രോഫികൾക്ക്  മാത്രമാണ് പ്രാധാന്യം നൽകുന്നതാണ്. നമ്മൾ മൈൽസ്റ്റോൺസുകൾ ആഘോഷിക്കുന്നത് നിർത്തി കിരീടനേട്ടങ്ങൾ ആഘോഷിക്കാൻ തുടങ്ങണം. ട്രോഫികൾ വളരെ പ്രധാനമാണ്'' ഗൗതം ഗംഭീർ പറഞ്ഞു. 

അതേസമയം ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.  

India has once again reached the top of world cricket by winning its third T20 title. Suryakumar Yadav and his team became champions by defeating New Zealand, who had dreamed of winning their first T20 title. After the T20 World Cup victory, Indian coach Gautam Gambhir dedicated the title to two individuals. Gambhir said that he is dedicating the World Cup to Rahul Dravid and VVS Laxman.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  11 hours ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  11 hours ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  12 hours ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  12 hours ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  12 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  12 hours ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  13 hours ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  13 hours ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  13 hours ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  13 hours ago