HOME
DETAILS

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

  
Web Desk
April 25, 2026 | 3:54 PM

woman was bitten by a snake in thamarassery

കോഴിക്കോട്: താമരശ്ശേരിയില്‍ ഇരുപതുകാരിക്ക് പാമ്പ് കടിയേറ്റു. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് സ്വദേശി ശില്‍പക്കാണ് പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോള്‍ വാട്ടര്‍ ടാങ്കിന് സമീപം വെച്ചാണ് പാമ്പ് കടിച്ചത്. 

ശില്‍പയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് പാമ്പ് കടിയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതില്‍ ചിലര്‍ മരണപ്പെടുകയും ചെയ്തിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടിയിലെ അധ്യാപിക വിശാലത്തിനാണ് (57) പരുക്കേറ്റത്.

ഇന്ന് രാവിലെ അംഗനവാടിയും പരിസരവും ശുചീകരിക്കുന്നതിനിടെയാണ് സംഭവം. കൈയിൽ പാമ്പുകടിയേറ്റ ഉടനെ ഇവരെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ടീച്ചറുടെ ആരോഗ്യനില നിലവിൽ ആശങ്കാജനകമല്ലെന്നാണ് റിപ്പോർട്ടുകൾ.

ശ്രദ്ധിക്കുക: വേനൽക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്ന് അധികൃതർ മുൻകരുതൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

young woman was bitten by a snake when she stepped out into her yard in Thamarassery to wash her hands.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  6 days ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  6 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  6 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  6 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  6 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  6 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  6 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  6 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  6 days ago